19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 13, 2024
November 27, 2024
November 15, 2024
October 25, 2024
October 20, 2024
October 17, 2024
October 12, 2024
October 11, 2024
October 7, 2024
September 22, 2024

ചിലപാര്‍ട്ടി എംപിമാരുടെ മക്കള്‍ക്ക് തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് കിട്ടാതിരുന്നത് താന്‍ കാരണം; സ്വയം പുകഴ്ത്തി മോഡി

Janayugom Webdesk
ന്യൂഡല്‍ഹി
March 15, 2022 3:29 pm

രാഷ്ട്രീയത്തിലെ കുടുംബ വാഴ്ചയ്ക്ക് ബിജെപി എതിരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി.അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നിരവധി എംപിമാരുടെ മക്കള്‍ക്ക് ടിക്കറ്റ് ലഭിക്കാത്തത് താന്‍ കാരണമാണെന്നും മോഡി പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലായിരുന്ന പരാമര്‍ശം.രാഷ്ട്രീയത്തിലെ കുടുംബ വാഴ്ച ജനാധിപത്യത്തിന് അപകടകരമാണെന്നും അതിനെതിരെ പോരാടണമെന്നും മോഡി പാര്‍ട്ടി എം.പിമാരോട് ആവശ്യപ്പെട്ടതായി വൃത്തങ്ങള്‍ അറിയിച്ചു.

രാഷ്ട്രീയത്തിലെ കുടുംബ വാഴ്ചയ്‌ക്കെതിരെ പോരാടാന്‍,ബിജെപിക്ക് സംഘടനയ്ക്കുള്ളിലെ ഇത്തരം കീഴ് വഴക്കങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്, ചില പാര്‍ട്ടി എംപിമാരുടെ മക്കള്‍ക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് ലഭിച്ചില്ലെങ്കില്‍ അത് താന്‍ കാരണമാണെന്ന് മോഡി പറഞ്ഞതായി വൃത്തങ്ങള്‍ പറഞ്ഞു.അഞ്ച് സംസ്ഥാനങ്ങളില്‍ അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നാലിടത്ത് ബിജെപി അധികാരം നിലനിര്‍ത്തി.

Eng­lish Summary:He is the rea­son why the chil­dren of some par­ty MPs did not get tick­ets in the elec­tions; Modi prais­es himself

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.