26 May 2024, Sunday

Related news

May 26, 2024
May 25, 2024
May 23, 2024
May 23, 2024
May 22, 2024
May 21, 2024
May 20, 2024
May 19, 2024
May 17, 2024
May 10, 2024

ശക്തമായ മഴ; ഒമാനിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ താൽകാലികമായി അടച്ചു

Janayugom Webdesk
July 12, 2022 12:29 pm

അതിശക്തമായ മഴയെ തുടർന്ന് ഒമാനിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ താൽകാലികമായി അടച്ചിടാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി തീരുമാനിച്ചു.

അപകടങ്ങളും മരണങ്ങളും തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാലും മുന്നറിയിപ്പുകളോടും നിർദേശങ്ങളോടും ജനങ്ങൾ കാണിക്കുന്ന അനാസ്ഥയും കണക്കിലെടുത്താണ് തീരുമാനം.

തുടർച്ചയായി പെയ്യുന്ന മഴയെ തുടർന്ന് ഒമാനിലെ വിവിധ വാദികളിലും ബീച്ചുകളിലും അഞ്ചിലധികം ആളുകൾ മുങ്ങി മരിച്ചിരുന്നു. കഴിഞ്ഞ ദിവസവും ഒമാന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയാണ് പെയ്തത്.

തുടർച്ചയായി പെയ്യുന്ന മഴ കാരണം ഉൾഗ്രാമങ്ങളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന മുന്നറിയിപ്പ്.

തിരമാലകൾ ഉയരാൻ സാധ്യതയുള്ളതിനാൽ കടലിൽപോകരുതെന്നും നിർദേശിച്ചിട്ടുണ്ട്. കടലിലും ബീച്ചുകളിലും മറ്റും പോകരുതെന്ന് അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

എന്നാൽ, ഇതൊന്നും പരിഗണിക്കാതെ നിരവധിപ്പേരാണ് പെരുന്നാൾ അവധി പ്രമാണിച്ച് ഇത്തരം സ്ഥലങ്ങളിൽ എത്തുന്നത്. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ നേതൃത്വത്തിൽ നിരവധി ആളുകളെ രക്ഷപ്പെടുത്തുകയും ചെയ്തു.

Eng­lish summary;heavy rain; Tourist cen­ters in Oman are tem­porar­i­ly closed

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.