27 April 2024, Saturday

Related news

January 7, 2024
December 19, 2023
December 17, 2023
November 30, 2023
November 24, 2023
November 23, 2023
November 22, 2023
November 8, 2023
November 5, 2023
October 28, 2023

സംസ്ഥാനത്ത് ഇന്നും മഴ കനക്കും: പത്ത് ജില്ലകളില്‍ അലര്‍ട്ട്

Janayugom Webdesk
തിരുവനന്തപുരം
May 21, 2022 9:56 am

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. മഴയുടെ ശക്തി താരതമ്യേന കൂടുന്ന സാഹചര്യത്തില്‍ ഇന്ന് പത്ത് ജില്ലകളില്‍ അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയും, മലപ്പുറം, കോഴിക്കോട് ജില്ലകളിലുമാണ് യെല്ലോ അലർട്ട്. തെക്ക് പടിഞ്ഞാറൻ കാറ്റിന്റെ സ്വാധീനഫലമായി കാലവർഷത്തിന് മുന്നോടിയായയുള്ള മഴയും ഈ ദിവസങ്ങളിൽ കിട്ടും. മധ്യകേരളത്തിലും, വടക്കൻ കേരകത്തിലുമാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് കൂടുതൽ സാധ്യത.

മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. അതേസമയം സംസ്ഥാനത്ത് 22ാം തിയതി വരെ മഴ തുടരുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. ഇത് പ്രകാരം ആണ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെല്ലോ ജാ​ഗ്രത ഉള്ളത്. 22ാം തിയതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Eng­lish Sum­ma­ry: Heavy rains in the state today: Alert in ten districts

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.