അരുണാചല്‍ പ്രദേശില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നത് സാങ്കേതിക തകരാര്‍ മൂലമാണെന്ന് പ്രാഥമിക നിഗമനം. പൈലറ്റിന്റെ പിഴവല്ല അപകടത്തിന് കാരണമായതെന്നും അപകടത്തിന് തൊട്ടുമുമ്പ് പൈലറ്റ് അപായ സന്ദേശം അയച്ചതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. കാലാവസ്ഥ അനുയോജ്യമായിരുന്നു. പൈലറ്റുമാര്‍ക്ക് അനുഭവ പരിചയവുമുണ്ടായിരുന്നുവെന്നും പ്രാഥമിക റിപ്പോര്‍ട്ടിലുണ്ട്.
അരുണാചല്‍ പ്രദേശിലെ സിയാങ് ജില്ലയിലെ മിഗ്ഗിങ്ങിലാണ് കരസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണത്. ഇന്നലെ അഞ്ചാമത്തെ മൃതദേഹവും കണ്ടെത്തി. വീരമൃത്യു വരിച്ചവരില്‍ കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശി അശ്വിനും ഉള്‍പ്പെടുന്നു. അപകടത്തിന്റെ പശ്ചാത്തലത്തില്‍ എഎല്‍എച്ച് ഹെലികോപ്റ്ററുകളുടെ പ്രവര്‍ത്തനം സൈന്യം താല്ക്കാലികമായി നിര്‍ത്തി വച്ചിട്ടുണ്ട്.
English Summary: Helicopter disaster: Caused by technical fault
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.