
മ്മള് ഒരു കഥ പറയട്ടെ ” എന്ന നർമ്മത്തിൽ ചാലിച്ച ബാലസാഹിത്യ കൃതിക്ക് പിന്നാലെ ജി. കണ്ണനുണ്ണിയുടെ ” ഹീറോ ഡാഡിയും, കുഞ്ഞൻ ബ്രോയും ” എന്ന പുസ്തകം വായിക്കുമ്പോൾ വർത്തമാന കാലത്ത് സമൂഹത്തെ, പ്രത്യേകിച്ചും കുട്ടികളെയും, യുവാക്കളേയും കാർന്നു തിന്നുന്ന ലഹരിക്കെതിരെയുള്ള സന്ധിയില്ലാത്ത പോരാട്ടത്തിൻ്റെ അടയാളപ്പെടുത്തലായി മാറുന്നു. ഗൗരവമായ വിഷയത്തെ ഹാസ്യത്തിൻ്റെ രുചി കൂട്ടുമായി പന്ത്രണ്ട് കഥകളിലുടെയാണ് കണ്ണനുണ്ണി തൻ്റെ സ്വത സിദ്ധമായ ശൈലിയിലൂടെ കാട്ടിതരുന്നത്.
ഹീറോ ഡാഡിയും, കുഞ്ഞൻ ബ്രോയും എന്ന ഈ ചെറിയ പുസ്തകം വായിച്ചു കഴിയുമ്പോൾ ലഹരി എന്ന വിപത്തിനെതിരെ രംഗത്തു വരും തീച്ചയാണ്. കുട്ടികളെ കുടുക്കാൻ ലഹരി മാഫിയ എവിടെ എത്തുന്നോ. അവിടെ ഹീറോഡാഡിയും, കുഞ്ഞൻ ബ്രോയും എത്തി ലഹരി മാഫിയയെ തകർത്തിരിക്കും. എല്ലാ കുട്ടികൾക്കും ഒരു ഹീറോ ഉണ്ടായിരിക്കും. അതുപോലെ നമ്മുടെ കുഞ്ഞൻ ബ്രോയിക്കും ഒരു ഹീറോ ഉണ്ട്. അതു അവൻ്റെ അച്ഛനാണ് അതാണ് ഹീറോഡാഡി’ അതു ചുമ്മാതാ യതല്ല ഇവരുടെ കഥകൾ കേൾക്കുമ്പോൾ മനസിലാകും.
ഡിജിറ്റൽ ലഹരി മുതൽ സാത്താൻ ഡ്രൈവർ വരെയുള്ള 12 കഥകളാണുള്ളത്. ഹീറോഡാഡിയും, കുഞ്ഞൻ ബ്രോയും എന്ന ഈ കുഞ്ഞൻ പുസ്തകം വായിക്കുമ്പോൾ നമ്മുടെ മനസ് ലഹരിക്കെതിരെ തിരിയുമെന്നുറപ്പാണ്. അതിനെതിരെ പോരാടാനുള്ള ആവേശവും കിട്ടും. നമ്മൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഹാസ്യത്തിൻ്റെ മേമ്പൊടി കലർത്തി ഒരു മിഠായി പ്പൊതി പോലെയാണ് അവതരിപ്പിച്ചിട്ടുള്ളതെന്ന് ആകാശവാണി മുൻ സ്റ്റേഷൻ ഡയറക്ടർ കൂടിയായ ബാലസാഹിത്യകാരൻ ശ്രീ. ബാലകൃഷ്ണൻ കൊയ്യാൽ അവതാരികയിൽ സൂചിപ്പിച്ചിരിക്കുന്നത്.കാർട്ടൂണിസ്റ്റും, മിമിക്രി കലാകാരനുമായ എറണാകുളം കാലടി മറ്റൂർ സ്വദേശി ശ്രീ രാജൻ സോമസുന്ദരമാണ് രസികൻ ചിത്രങ്ങൾ വരച്ചിരിക്കുന്നത് ’
ഇന്നു നമ്മളുടെ കൊച്ചുകുട്ടികൾ ഉൾപ്പെടെ മൊബൈൽ ഫോണിന് അടിമകളാണ്. മൊബൈൽ ഗെയിമുകൾക്ക് അഡിക്ഷൻ ആയി വീട്ടുകാരുടെ ലക്ഷങ്ങൾ കളഞ്ഞ എത്രയോ കുട്ടികളുണ്ട്. വെർച്വൽ ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങൾ. ആത്മഹത്യ ചെയ്യുന്ന കുട്ടികൾ, ജീവിതം തകർന്നു പോകുന്ന കുട്ടികൾ, പഠിക്കാൻ താൽപര്യമില്ലാത്തവർ ഇങ്ങനെ പോകുന്നു. മൊബൈലിൽ അടിമകളാക്കുന്ന കുട്ടികൾ ഇവരെ മോചിപ്പിക്കാനുള്ള നിർദേശങ്ങളും, സഹായങ്ങളുമാണ് ഒന്നാമത്തെ കഥയായ ഡിജിറ്റൽ ലഹരി പറയുന്നത്.
രണ്ടാമത്തെ കഥയായ ലഹരി മിഠായി ഛോട്ടാ സിംഗ് എന്ന കച്ചവട മാഫിയ കു ഞ്ഞു ങ്ങളെ മിഠായിലൂടെ ലഹരിക്ക് അടിമയാക്കി കഞ്ചാവിൻ്റെ ഉപഭോക്താക്കളാക്കുന്നു. ഒരു പിതാവ് തന്നെ തൻ്റെ ഉണ്ണികുട്ടൻ എന്നമകനെ ലഹരിയുടെ വാഹകനാക്കുന്നതാണ് മൂന്നാമത്തെ കഥയായ കള്ളനാണയത്തിലുള്ളത്. അയൽക്കൂട്ടം, കുടുംബശ്രീ പ്രവർത്തകയായ സുജാതയുടെ മകൻ സംഗീതിൻ്റെ സ്റ്റാമ്പ് ശേഖരണത്തെ പറ്റി മറ്റ് തൻ്റെ അയൽകൂട്ടത്തിലെ കൂട്ടുകാരികളോട് വീമ്പു പറയുന്നതും. എന്നാൽ സ്റ്റാമ്പ് ശേഖരത്തിനു പിന്നിൽ ലഹരിയാണെന്നും, സംഗീതിനെ റീ അഡിക്ഷൻ കേന്ദ്രത്തിൽ കൊണ്ടുപോകുന്നതും, പുതിയ ആളായി തിരികെ വരുന്നതുമാണ് സ്റ്റാമ്പ് ശേഖരണം കഥയിലൂടെ കാണിക്കുന്നത്.
തന്റെ മകന്‍ ലഹരിക്ക് അടിമയാകുന്നതും, അതു മറച്ചുവെയ്ക്കാതെ സമൂഹത്തോട് തുറന്നു പറയുന്ന അമ്മയുടെ മാതൃകാപരമായ പ്രവര്‍ത്തനമാണ് മാതൃകയായ അമ്മയിലൂടെ കഥവെളിവാകുന്നത്. ഇട്ടൂപ്പ് എന്ന ധനികന് ലഹരി കൊടുത്ത പണിയാണ് മറ്റൊരു കഥ. നയകന്റെ ലഹരി ഉപയോഗമാണ് മറ്റൊരു കഥയായ സിനിമലഹരി പറയുന്നത്.
ടുട്ടു എന്ന ഗായകന്‍ ലഹരിയുടെ മസ്മരികതിയില്‍ കുട്ടികളെയും, യുവാക്കളെയും വഴി തെറ്റിക്കുന്നതാണ് ലഹരിപ്പാട്ട് പറയുന്നത്. മുള്ളിനെ മുള്ളുകൊണ്ട് എങ്ങനെ എടുക്കാം എന്നതാണ് രക്ഷിതാക്കളുടെ പ്രര്‍ത്തനത്തിലൂടെ കാണിക്കുന്നത് . ലക്ഷ്യം കവര്‍ന്ന ലഹരി ഗള്‍ഫ് നാട്ടില്‍ ജോലി ചെയ്യുന്ന മാതാപിതാക്കുളുടെ മക്കള്‍ നാട്ടില്‍ ലഹരിക്ക് അടിമകളാകുന്നതും, കോളജ് വിദ്യാഭ്യാസത്തില്‍ പിന്തള്ളി പോകുന്നതുമാണ് ലക്ഷ്യം കവര്‍ന്ന ലഹരി പറയുന്നത്. കിച്ചു എന്ന എഞ്ചിനിയറിംങ് വിദ്യാര്‍ത്ഥിക്ക് കോളജിലും, ഹോസ്ററ്റലിനും ലഹരി മാഫിയകളില്‍ നിന്നും നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളുമാണ് റാഗിംങ് ലഹരി പറയുന്നത്.
സാത്താന്‍ ഡ്രൈവര്‍ എന്ന കഥയിലൂടെ സുധി എന്ന ബസ് ഡ്രൈവര്‍ക്ക് ലഹരിയൂടെ അമിത ഉപയോഗം വരുത്തിവെച്ച ബുദ്ധിമുട്ടുകളാണ് കാണിക്കുന്നത്. ഈ കഥയെല്ലാം അവസാനിക്കുന്നത് ശുപര്യവര്യവസിയായിട്ടാണ്. ലഹരിമാഫിയ എവിടെ തലപൊക്കിയോ അവിടെ മണത്തറിഞ്ഞ് ഹീറോഡാഡിയും, കുഞ്ഞന്‍ ബ്രോയും എത്തിയിരിക്കും.
ഹായ് ഗയ്സ്.… ഞങ്ങളിതാ എത്തി.…
ഹീറോഡാഡിയും കുഞ്ഞന്‍ ബ്രോയും,
ഒളിഞ്ഞും, തെളിഞ്ഞും മറഞ്ഞും, ലഹരിയില്‍ വ്യാപരിക്കുന്നവര്‍ക്കും , വ്യാപാരം പൊടിപൊടിക്കുന്നവര്‍ക്കും ഇനി രക്ഷിയില്ല അവതാരിക തുടക്കം ഇങ്ങനെയാണ്
Hero Daddy and Kunjan Bro; G Kannanunni with twelve Kunjan stories against the drug mafia
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.