26 April 2024, Friday

Related news

April 17, 2024
April 15, 2024
April 15, 2024
April 13, 2024
April 12, 2024
April 9, 2024
April 8, 2024
April 7, 2024
April 4, 2024
March 28, 2024

ലക്ഷദ്വീപ് ഭരണപരിഷ്‌കാരങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളി

Janayugom Webdesk
കൊച്ചി
September 17, 2021 2:44 pm

ലക്ഷദ്വീപ് ഭരണപരിഷ്‌കാരങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. ലക്ഷദ്വീപില്‍ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയില്‍ നിന്ന് ബീഫ് ഒഴിവാക്കിയതും ഡയറി ഫാം അടച്ചു പൂട്ടിയതും ചോദ്യം ചെയ്താണ് ഹര്‍ജി.

ദ്വീപിലെ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതിയുടെ മെനുവില്‍ നിന്ന് മാംസാഹാരം ഒഴിവാക്കിയതും ദ്വീപിലെ ഡയറി ഫാമുകള്‍ പൂട്ടി കന്നുകാലികളെ ലേലം ചെയ്യാനുള്ള ഉത്തരവും കഴിഞ്ഞ ജൂണിലായിരുന്നു ഹൈക്കോടതി സ്റ്റേ ചെയ്തത്. ലക്ഷദ്വീപ് ജനതയുടെ ജീവിതരീതിയിലും ഭക്ഷണങ്ങളിലും ഇടപെടുന്ന വിവാദ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സേവ് ലക്ഷദ്വീപ് ഫോറം പ്രവര്‍ത്തകന്‍ കൂടിയായ കവരത്തി സ്വദേശി അഡ്വ. ആര്‍ അജ്മല്‍ അഹമ്മദ് നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതി നടപടി. ലക്ഷദ്വീപ് വിഷയം നയപരമാണെന്നും അതില്‍ ഇടപെടാന്‍ കോടതിക്ക് അനുവാദമില്ലെന്നും ലക്ഷദ്വീപ് ഭരണകൂടത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വ്യക്തമാക്കി.

 


ഇത്കൂടി വായിക്കാം;ലക്ഷദ്വീപ്​ സന്ദര്‍ന്ദര്‍ശനത്തിന് എംപിമാര്‍ക്ക് അനുമതി നിഷേധിച്ചത് നിയമവിരുദ്ധം: ഹൈക്കോടതി


 

ഉച്ചഭക്ഷണത്തിലെ വിഭവങ്ങള്‍ തീരുമാനിക്കാന്‍ ഭരണകൂടത്തിന് അധികാരമുണ്ടെന്ന് ചുണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് ഹര്‍ജി തള്ളിയത്.ദ്വീപില്‍ ബീഫ് സുലഭമാണന്നും മറ്റ് ചില പ്രോട്ടീന്‍ വിഭങ്ങള്‍ ഉള്‍പ്പെടുത്തിയെന്നും ബീഫ് ഉള്‍പ്പെടുത്താന്‍ ചില പ്രായോഗിക വിഷമതകള്‍ ഉണ്ടെന്നും ഭരണകൂടം അറിയിച്ചു.

 


ഇത്കൂടി വായിക്കാം;ലക്ഷദ്വീപ് സ്വകാര്യവൽക്കരണ നടപടിയുമായി ഭരണകൂടം


 

അതേസമയം, ഡയറി ഫാം പ്രതിവര്‍ഷം ഒരു കോടി നഷ്ടത്തിലായതിനാലാണ് അടച്ചു പൂട്ടിയതെന്നുംവിശദീകരിച്ചു. ഭരണപരിഷ്‌കാരങ്ങളെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികളെ കേന്ദ്രസര്‍ക്കാരും എതിര്‍ത്തിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനങ്ങളാണ് ദ്വീപില്‍ നടപ്പാകുന്നത്. അതില്‍ കോടതിക്ക് ഇടപെടാന്‍ കഴിയില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.അഡ്മിനിസ്‌ട്രേറ്ററുടെ നടപടികള്‍ ദ്വീപിന്റെ പാരമ്ബര്യ, സാംസ്‌കാരിക തനിമയ്‌ക്ക് കോട്ടം വരുത്തിയെന്ന് കാണിച്ച്‌ കെപിസിസി സെക്രട്ടറി നൗഷാദ് അലി സമര്‍പ്പിച്ച ഹര്‍ജി നേരത്തെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു. ഭരണ പരിഷ്‌കാര നിര്‍ദേശങ്ങളുടെ കരട് മാത്രമാണ് ഇപ്പോള്‍ ഉള്ളതെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു കോടതി നടപടി. ലക്ഷദ്വീപ് ഭരണകൂടം തയാറാക്കിയ കൊറോണ എസ്‌ഒപി, താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ട ഉത്തരവ്, ഡയറി ഫാമുകള്‍ അടച്ചു പൂട്ടുന്നതിന് എടുത്ത തീരുമാനം എന്നിവയ്‌ക്കെതിരായ ഹര്‍ജികളും കോടതി തള്ളിയിരുന്നു.
eng­lish sum­ma­ry; High Court has reject­ed a pub­lic inter­est lit­i­ga­tion seek­ing annul­ment of Lak­shad­weep admin­is­tra­tive reforms
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.