സമൂഹമാധ്യമങ്ങൾ വഴി ഹൈക്കോടതിയെ വിമർശിച്ച സംഭവത്തിൽ മുൻ മജിസ്‌ട്രേറ്റ് എസ് സുദീപിനെതിരെ നിയമാനുസൃത നടപടി സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവ്. രജിസ്ട്രാർക്ക് ഇത് സംബന്ധിച്ച് നിർദേശം നൽകി. ചീഫ് ജസ്റ്റിസിന്റെ അനുമതിയോടെ വേണം നടപടി സ്വീകരിക്കാൻ.സുദീപ് വ്യക്തിപരമായി ആക്ഷേപിക്കുന്നതിൽ തനിക്ക് പരാതി ഇല്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. എന്നാൽ കേസുകളിൽ ഇടപെടാൻ അനുവദിക്കില്ല. സ്വയം രക്തസാക്ഷിയാകാനാണ് സുദീപ് ശ്രമിക്കുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റുകൾ വഴി അന്വേഷണത്തെ തടസപെടുത്താൻ ശ്രമിച്ചാൽ കോടതി ഇടപെടും എന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി. സുദീപ് നേരിട്ട് ഹാജരാകാൻ പുറപ്പെടുവിച്ച സമൻസ് ഹൈകോടതി റദ്ദാക്കി.ജൂലൈ ആറിനാണ് എസ് സുദീപ് രാജിവയ്ക്കുന്നത്.
english summary;High Court orders legal action against former magistrate S Sudeep
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.