9 September 2024, Monday
KSFE Galaxy Chits Banner 2

Related news

September 5, 2024
September 5, 2024
August 22, 2024
August 17, 2024
July 10, 2024
May 21, 2024
April 19, 2024
March 25, 2024
March 24, 2024
March 20, 2024

വ്യാജ തിരിച്ചറിയൽ കാർഡ് കേസ് ഗൗരവതരമെന്ന് ഹൈക്കോടതി; പൊലീസിനോട് വിശദീകരണം തേടി

Janayugom Webdesk
കൊച്ചി
December 19, 2023 6:23 pm

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചെന്ന കേസ് ഗൗരവതരമെന്ന് ഹൈക്കോടതി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്റെ നിരീക്ഷണം. മൂവാറ്റുപുഴ സ്വദേശി ജുവൈസ് മുഹമ്മദ് നൽകിയ ഹർജിയില്‍ സംസ്ഥാന പൊലീസ് മേധാവി രണ്ടാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ നിർദ്ദേശം നൽകി.

പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും ശാസ്ത്രീയമായ അന്വേഷണം നടത്തുന്നില്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. തെളിവുകൾ ശേഖരിക്കാൻ അന്വേഷണ സംഘം ശ്രമിച്ചില്ലെന്ന് ഹർജിയിൽ ആരോപിക്കുന്നു. ഹർജി ഹൈക്കോടതി ജനുവരി ആദ്യവാരം വീണ്ടും പരിഗണിക്കും. അന്വേഷണം ഉടൻ സിബിഐയ്ക്ക് വിടണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.
കേസിൽ ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷനും ഇടപെട്ടിട്ടിരുന്നു. അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫീസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് ഐപിസി 465,468,471 വകുപ്പുകൾ പ്രകാരം കേസ് എടുത്തിരിക്കുന്നത്.

Eng­lish Sum­ma­ry: High Court says fake iden­ti­ty card case is serious
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.