ബൗണ്ടറി നാടകത്തിനെതിരെ ഭീഷണിയുമായി ഹിന്ദു ഐക്യവേദി പരസ്യമായി രംഗത്ത്. നാടകത്തിലെ പാക്കിസ്ഥാനുമായി ബന്ധപ്പെട്ടുള്ള പരാമർശങ്ങൾ ഒഴിവാക്കി മാത്രമേ സംസ്ഥാന കലോത്സവത്തിൽ നാടകം അവതരിപ്പിക്കാൻ പാടുള്ളുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജന. സെക്രട്ടറി കെ ഷൈനു വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഡിസംബർ എട്ടിന് വടകര ഡി ഇ ഓഫീസിലേക്കും പതിനൊന്നിന് നടക്കുന്ന സംസ്ഥാന കലോത്സവ സംഘാടക സമിതി യോഗത്തിലേക്കും മാർച്ച് നടത്തുമെന്നും ഹിന്ദു ഐക്യവേദി വ്യക്തമാക്കി. നാടകം തീവ്രവാദ ശക്തികളെ പ്രീണിപ്പിക്കുവാനുള്ള ഗൂഢാലോചനയാണ്. രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി വിദ്യാർത്ഥികളെ ശത്രു രാജ്യത്തിന് അനുകൂലമായി ചിന്തിപ്പിക്കുക എന്ന ഗുരുതര തെറ്റാണ് നാടകത്തിന് പിന്നിൽ പ്രവർത്തിച്ച സിപിഐ എം നിയന്ത്രണത്തിലുള്ള സ്കൂൾ അധികൃതർ ചെയ്തതെന്നും സംഘടന ആരോപിച്ചു.
English Summary: Hindu Aikyavedi threatens against ‘Boundary’ drama
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.