സുനില്‍ കെ.കുമാരന്‍

നെടുങ്കണ്ടം

October 11, 2021, 7:49 pm

രോഹന്റെ നടത്തം സൈബിരിയിലേയ്ക്ക്

Janayugom Online

രോഹന്‍ അഗര്‍വാളിന് പ്രായം 19് മാത്രം. കോളേജ് വിദ്യാഭ്യാസം പൂര്‍ത്തികരിക്കുന്നതിന് മുമ്പ് തന്നെ രാജ്യം മുഴുവന്‍ ചുറ്റി സഞ്ചരിച്ച് കാണുവാന്‍ ഇറങ്ങിയിരിക്കുകയാണ് ഈ നാഗ്പൂര്‍ സ്വദേശി. ഇന്ത്യ മുഴുവന്‍ ചുറ്റി കാണുന്നതിനോടൊപ്പം സൈബിരിയിലേയക്കും പോകുകയെന്നതാണ് രോഹന്റെ് ലക്ഷ്യം. പഴയകാല ഗുരുകുല വിദ്യാഭ്യാസത്തിന്റെ പ്രസക്തി ഇപ്പോഴും നിലനില്‍ക്കുന്നുവെന്നാണ് രോഹന്റെ അഭിപ്രായം. ഇതിന്റെ ഭാഗമെന്നോണം പരമാവധി കാല്‍നടയായി രാജ്യം ചുറ്റി സഞ്ചരിച്ച് വരുന്നു. യാത്രകളില്‍ നിന്നും കിട്ടുന്ന അറിവോളം മറ്റൊന്നില്‍ നിന്നും ലഭിക്കുകയില്ലായെന്ന് രോഹന്റെ പറയുന്നു. 

ഈ ജൈത്രയാത്ര തുടങ്ങിയിട്ട് 14 മാസം കഴിഞ്ഞു. വിവിധ സംസ്ഥാനങ്ങള്‍ കടന്ന് കേരളത്തിലും എത്തിയിട്ട് ഒരു മാസം കഴിഞ്ഞു. ആരെങ്കിലും ലിഫ്റ്റ് തന്നാല്‍ അതില്‍ കയറും. ആഹാരം നല്‍കുവാന്‍ തയ്യാറുള്ളവരില്‍ നിന്നും ഭക്ഷണം വാങ്ങി കഴിക്കും. ഒരു രൂപ മുടക്കാതെയുള്ള യാത്രയാണ് രോഹന്‍ ഇതുവരെ നടത്തി വരുന്നത്. താമസിക്കുവാന്‍ സൗകര്യങ്ങളോ, ഭക്ഷണമോ ആരോടും രോഹന്‍ ഇതുവരെ ചോദിച്ചിട്ടില്ല. ഇതുവരെ രോഹന്‍ പിന്‍തുടര്‍ന്ന് വരുന്ന യാത്ര രീതി. രാജ്യം ചുറ്റുന്നതിനായി വീട് വിട്ട് ഇറങ്ങുന്നതില്‍ വീട്ടുകാര്‍ക്ക് വലിയ എതിര്‍പ്പാണ് ഉണ്ടായിരുന്നത്. ഇപ്പോഴും വീട്ടുകാര്‍ പരിഭ്രാന്തരാണെന്ന് രോഹന്‍ പറയുന്നു. അച്ചന്‍, അമ്മ, സഹോദരി എന്നിവരാണ് രോഹന് ഉള്ളത്. 

കേരളത്തില്‍ വന്നതിന് ശേഷം നല്ല അനുഭവമാണ് ഉള്ളതെന്ന് രോഹന്‍ പറയുന്നു. വളരെ നല്ല സഹകരണമുള്ള ആളുകളാണ് കേരളീയര്‍ എന്നാണ് രോഹന്‍ പറയുന്നത്. സൈബേരിയായില്‍ എത്തുകയെന്നതാണ് ഈ യാത്രയുടെ രോഹന്‍ ലക്ഷ്യം. ഇതിനായി പ്രത്യേക സമയക്രമീകരണങ്ങള്‍ യാതൊന്നും രോഹന്‍ എടുത്തിട്ടില്ല. കേരളത്തിലെ വിവിധ ട്രാവല്‍ കൂട്ടായ്മകളുടെ സഹായം രോഹന് ലഭിച്ചുവരുന്നു. ഇന്നലെ വൈകിട്ടോടെ രാജാക്കാട്ടില്‍ നിന്നും നെടുങ്കണ്ടത്ത് എത്തിയ രോഹന് നെടുങ്കണ്ടം ക്യാമല്‍ റെസ്‌റ്റോയില്‍ നിന്നും ഭക്ഷണം നല്‍കി. തുടര്‍ന്ന് നെടുങ്കണ്ടം സ്വദേശിയായ അമലിന്റെ സംരക്ഷണയില്‍ ഇന്നലെ ഒരു രാത്രി കഴിഞ്ഞു. തുടര്‍ന്ന് യാത്ര രാഹുല്‍ വീണ്ടും ആരംഭിച്ചു.

Eng­lish Sum­ma­ry : hitch­hik­er rohans trail to siberia

You may also like this video :