18 April 2024, Thursday

ഹണി മൂൺ സിസ്ടൈറ്റിസ്: അറിയുക

Janayugom Webdesk
December 27, 2022 3:25 pm

ലപ്പോഴും മധുവിധു കഴിഞ്ഞ് അല്ലെങ്കിൽ ആദ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം സ്ത്രീകളിൽ മൂത്രമൊഴിക്കുമ്പോൾ പുകച്ചിൽ, വേദന, ലൈംഗിക അവയവത്തിൽ ചൊറിച്ചിൽ എന്നിങ്ങനെ അനുഭവപ്പെടാറുണ്ട്.
Uri­nary infection(cystitis) അഥവാ മൂത്രനാളിയിൽ ഉള്ള അണുബാധ സ്ത്രീകളിൽ ഏറ്റവും അധികം കണ്ടു വരുന്ന ഒരു രോഗം ആണ് .ഹണിമൂൺ കാലത്ത് കാണുന്ന ഈ അവസ്ഥയെ HONEY MOON cysi­ti­tis എന്ന് പറയപ്പെടുന്നു. എന്നാൽ ഹണിമൂൺ സമയത്ത് മാത്രമല്ല, ഒരു നീണ്ട ഇടവേളക്ക് ശേഷം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവർക്കും ഹണി മൂൺ cysi­ti­tis ഉണ്ടാവാറുണ്ട്.

അടിക്കടിയുള്ള ബന്ധപ്പെടൽ, ലൈംഗിക ശുചിത്വം പാലിക്കാതെ ഉള്ള ബന്ധപ്പെടൽ , യോനീ ഭാഗത്ത് മുറിവ് ഉണ്ടാവുക വേണ്ടത്ര lubrication/ഈർപ്പം ഇല്ലാതെ ബന്ധപെടുക എന്നിവ എല്ലാം ഇതിന് കാരണം ആകുന്നു.ചില ലൂബ്രികൻ്റുകളും ഹണി മൂൺ cysi­ti­tis ന കാരണം ആകാറുണ്ട്.മൂത്രം നിറഞ്ഞ മൂത്രസഞ്ചി അണുക്കൾക്ക് ഒരു മീഡിയമാകാം. അതുകൊണ്ട് ലൈംഗിക ബന്ധത്തിന് മുൻപും ശേഷവും മൂത്രമൊഴിക്കുന്നത് അണുബാധ കുറയ്ക്കുവാൻ സാധിക്കും.

പതിവില്ലാതെ ഇടക്കിടെ മൂത്രമൊഴിക്കാൻ തോന്നുക, മൂത്രമൊഴിക്കുമ്പോൾ നീറ്റൽ, വേദന,അടിവയറ്റിൽ വേദന,നടുവേദന, മൂത്രത്തിന് നിറവ്യത്യാസം (കൂടുതൽ മഞ്ഞപ്പ്,ചുവപ്പ് ‚കാപ്പി പൊടി നിറം എന്നിങ്ങനെ) പനി,ഛർദി ‚ലൈംഗിക അവയവത്തിൽ ചൊറിച്ചിൽ ‚ബന്ധപ്പെടുമ്പോൾ വേദന തുടങ്ങി ആണ് അസുഖത്തിൻ്റെ ലക്ഷണങ്ങൾ. എല്ലാ ലക്ഷണങ്ങളും എല്ലാവരിലും ഉണ്ടാവണം എന്നില്ല.

മൂത്ര പരിശോധനയിൽ, pus cells ഉണ്ടാവുക,അല്ലെങ്കിൽ WBC s അധികമായി കാണുക , epithe­lial cells or RBC യുടെ അംശം കാണിക്കുക എന്നിവ .
urine cul­ture നടത്തുന്നതിലൂടെ എന്ത് തരത്തിൽ ഉള്ള അണുബാധ ആണെന്ന് കണ്ടെത്തി ചികിത്സിക്കാൻ സഹായകമാകുന്നു.

ജീവിത ശൈലി മാറ്റങ്ങൾ വരുത്തുക എന്നുള്ളതാണ് ആദ്യപടി. നല്ലവണ്ണം വെള്ളം കുടിക്കുക. 2–3 മണിക്കൂർ കൂടുമ്പോൾ എങ്കിലും മൂത്രം ഒഴിക്കുക. അമിതമായ എരിവ് , പുളി എന്നിവ ഈ സമയങ്ങളിൽ ഒഴിവാക്കുക.മൂത്രമൊഴിച്ചതിന് ശേഷം വെള്ളമൊഴിച്ചു സ്വകാര്യഭാഗം കഴുകുക. ലൈംഗിക ശുചിത്വം പാലിക്കുക എന്നിവ ഒരു പരിധി വരെ മൂത്രത്തിൽ പഴുപ്പ് അകറ്റി നിർത്താൻ സഹായിക്കും . ദിവസവും രണ്ട് ലിറ്റർ വെള്ളമെങ്കിലും കുടിക്കണം. മൂത്രം പിടിച്ചു നിർത്തുന്ന സ്വഭാവം ഒഴിവാക്കുക.

എന്നിട്ടും ശമനം ഇല്ലയെങ്കിൽ തീർച്ചയായും ഡോക്ടറുടെ സഹായം തേടണം. ശ്രദ്ധിക്കാതെ വിട്ടാൽ infec­tion കൂടാനും pye­lo nephri­tis (കിഡ്നിയെ ബാധിക്കുന്ന അണുബാധ) പോലെ ഉള്ള അവസ്ഥയിലേക്ക് പോവാനും മതി.

മൂത്രത്തിൽ പഴുപ്പ് വന്നാൽ യഥാസമയത്ത് ചികിൽസിച്ചാൽ ഭേദമാകുവാൻ സാധിക്കുന്ന ഒരു രോഗാവസ്ഥയാണ്. രോഗത്തിൻ്റെ തീവ്രത അനുസരിച്ച് acute stage ‑ലും അതിൻ്റെ തുടർച്ചയായുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ രോഗിയുടെയും രോഗ ലക്ഷണത്തിൻ്റെയും total­i­ty കണക്കിലെടുത്തും ആണ് ഹോമിയോപ്പതി ചികിത്സാ രീതി . സ്വാഭാവിക പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ഹോമിയോപ്പതി ചികിത്സാ മറ്റു അസുഖങ്ങൾക്ക് പോലെ ഇതിലും ഫലപ്രദമാണ്.

ഏതു ചികിത്സാ രീതി സ്വീകരിച്ചാലും കൃത്യമായി ഒരു ഡോക്ടറുടെ നിർദേശത്തോടെയും കൃത്യമായ ടെസ്റ്റുകൾ ചെയ്തും അല്ലാതെ സ്വയം ചികിത്സ നേടുന്നത് ഉചിതം അല്ല എന്ന് ഓർമിപ്പിക്കട്ടെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.