അണക്കരയ്ക്ക് സമീപം തീപ്പിടുത്തത്തില്‍ വീട് കത്തിനശിച്ചു. പാമ്പുപാറ പുതുമനമേട് മണികണ്ഠവിലാസം സുബ്രഹ്‌മണ്യന്റെ വീടാണ് അഗ്‌നിക്ക് ഇരയായത്. വീട്ടുപകരണങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു. വീട്ടിനുള്ളില്‍ ഉറങ്ങിയിരുന്ന നാല് കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാത്രി എട്ടരയോടെ ആണ് തീപിടുത്തമുണ്ടായത്. വീട്ടിനുള്ളില്‍ കത്തിച്ചു വച്ചിരുന്ന മെഴുകുതിരിയില്‍ നിന്നുമാണ് അഗ്‌നി പടര്‍ന്നത്. വൈദ്യുതി ബില്‍ അടയ്ക്കാതിരുന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി ഇവരുടെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിച്ചേദിക്കപ്പെട്ടിരുന്നു. കൂലിപ്പണിക്ക് പോയിരുന്ന സുബ്രഹ്‌മണ്യന്‍, മകന്‍ കാര്‍ത്തിക് എന്നിവര്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല.
ചെറുതോണിയില്‍ ജോലിക്ക് പോയിരുന്ന കാര്‍ത്തിക്കിനെ ഫോണ്‍ ചെയ്യുന്നതിനായി മാതാവ് വനിതാ മണി സമീപത്ത് താമസിക്കുന്ന മൂത്ത മകന്റെ വീട്ടിലേക്ക് പോയ സമയത്താണ് തീപിടുത്തം ഉണ്ടായത്. ഈ സമയം കാര്‍ത്തിക്കിന്റെ നാല് കുട്ടികള്‍ വീടിനുള്ളില്‍ ഉറങ്ങുന്നുണ്ടായിരുന്നു. വീട്ടില്‍നിന്നും തീ ഉയരുന്നത്. തൊട്ടടുത്ത് താമസിക്കുന്നവര്‍ കണ്ടതോടെയാണ് വലിയ ദുരന്തം ഒഴിവായത്. ഉടന്‍തന്നെ കുട്ടികളെ രക്ഷപ്പെടുത്തുകയായിരുന്നു. വീടിനുള്ളില്‍ ഉണ്ടായിരുന്ന കട്ടിലുകള്‍, അലമാര, ടിവി, മറ്റ് വീട്ടുപകരണങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവ പൂര്‍ണമായും കത്തിനശിച്ചു. വീടിന്റെ മേല്‍ക്കൂരയും തകര്‍ന്ന നിലയിലാണ്. നാല് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് അംഗ കുടുംബം രണ്ടു മുറി വീട്ടിലാണ് കഴിഞ്ഞിരുന്നത്. അപ്രതീക്ഷിത തീപിടുത്തം ഉണ്ടായതോടെ വസ്ത്രങ്ങള്‍ അടക്കം എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണ് നിര്‍ധന കുടുംബം.
English Summary: House catches fire in Idukki: Four sleeping children miraculously escape but family lose everything
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.