26 April 2024, Friday

Related news

April 26, 2024
April 19, 2024
April 19, 2024
April 17, 2024
April 16, 2024
April 16, 2024
April 14, 2024
April 9, 2024
April 8, 2024
April 8, 2024

വളര്‍ത്ത് പോത്തിനെ ആക്രമിച്ച് മറ്റൊരു പോത്ത്; കണ്ട് നിന്ന ഗൃഹനാഥന്‍ കുഴഞ്ഞുവീണു മരിച്ചു

Janayugom Webdesk
തൃശൂര്‍
January 17, 2022 5:33 pm

പാവറട്ടിയില്‍ വളര്‍ത്തുന്ന പോത്തിനെ മറ്റൊരു പോത്ത് ആക്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഗൃഹനാഥന്‍ കുഴഞ്ഞുവീണു മരിച്ചു. പെരിങ്ങാട് പള്ളിക്ക് സമീപം അരക്കുളം വീട്ടില്‍ ചന്ദ്രന്‍(62) ആണ് മരിച്ചത്. പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. കെട്ടഴിഞ്ഞു വന്ന പോത്ത് ചന്ദ്രന്‍ വളര്‍ത്തിയിരുന്ന പോത്തിനെ ആക്രമിക്കുന്നത് കണ്ടു രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പാവറട്ടി സി ഐ എം കെ രമേശ് നേതൃത്വത്തിലുള്ള പൊലീസും ഗുരുവായൂരില്‍ നിന്ന് വന്ന ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് പോത്തിനെ കെട്ടിയത്. ആരുടെ പോത്ത് ആണ് എന്ന് തിരിച്ചറിഞ്ഞിട്ടില്ല. 

ENGLISH SUMMARY: house­hold­er col­lapsed and died see­ing attack­ing a breed­ing buffalo
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.