18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

October 15, 2023
June 26, 2023
June 10, 2023
April 17, 2023
March 17, 2023
January 24, 2023
December 5, 2022
October 19, 2022
October 16, 2022
October 14, 2022

ഇലന്തൂരിലെ നരബലി വീട് കാണാൻ 50 രൂപ: ശ്രദ്ധ നേടി ഓട്ടോ ഡ്രൈവർ

Janayugom Webdesk
പത്തനംതിട്ട
October 16, 2022 6:35 pm

ഇലന്തൂരിലെ നരബലി നടന്ന ഭഗവല്‍ സിങ്ങിന്റെ വീട് കാണാന്‍ പല സ്ഥലങ്ങളില്‍ നിന്നായി നിരവധിപേരാണ് ദിവസവും എത്തുന്നത്. സ്ഥലം അന്വേഷിച്ച് നിരവധി ആളുകള്‍ എത്താൻ തുടങ്ങിയതോടെ 50 രൂപ കൂലി നിരക്കില്‍ ഓട്ടോയുമായി എത്തിയിരിക്കുകയാണ് ഓട്ടോ ഡ്രൈവറായ ഗിരീഷ്. ‘നരബലി ഭവന സന്ദര്‍ശനം 50 രൂപ’ എന്നെഴുതി ഓട്ടോയുടെ മുൻ ​ഗ്ലാസിൽ ഒട്ടിച്ചിട്ടുണ്ട്.

‘ആദ്യശ്രീ തംബുരു’ എന്ന് പേരിട്ട ഓട്ടോറിക്ഷയാണ് ഗീരീഷ് ഓടിക്കുന്നത്. 50 രൂപ നൽകിയാൽ ഇലന്തൂര്‍ ജങ്ഷനില്‍ നിന്ന് ഭഗവല്‍ സിങ്ങിന്റെ വീട്ടിലേക്ക് ഇദ്ദേഹം ഓട്ടോയിലെത്തിക്കും. ഞായറാഴ്ച മാത്രം 1200 രൂപയുടെ ഓട്ടം കിട്ടിയെന്നാണ് ഗിരീഷ് പറയുന്നത്. കേസ് റിപ്പോര്‍ട്ട് ചെയ്ത അന്നുമുതല്‍ നിരവധി ആളുകളാണ് വീട് കാണാൻ എത്തുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

Eng­lish Sum­ma­ry: huge crowd gath­ers to see the house where human sac­ri­fice took place in elanthoor
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.