14 March 2025, Friday
KSFE Galaxy Chits Banner 2

Related news

March 4, 2025
February 11, 2025
October 10, 2024
October 9, 2024
October 2, 2024
August 31, 2023
August 4, 2023
July 8, 2023
June 2, 2023
June 1, 2023

ചുഴലിക്കാറ്റ് : മെക്സിക്കോയില്‍ 10 മരണം

Janayugom Webdesk
മെക്സിക്കോ സിറ്റി
June 1, 2022 8:55 pm

അഗതാ ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ മെക്സിക്കോയിലെ ഓക്സാക്കയില്‍ 10 പേര്‍ മരിച്ചു. 20 പേരെ കാണായിട്ടുണ്ടെന്നും ഓക്സാക്ക ഗവര്‍ണര്‍ അറിയിച്ചു. കാണാതായവരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും അധിക‍ൃതര്‍ പറഞ്ഞു.

കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പ്രാദേശിക ഭരണകൂടം അറിയിച്ചു. കെട്ടിടങ്ങൾ തകരുകയും അടിസ്ഥാന സൗകര്യങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

നിരവധി പേർക്ക് വീടുകൾ ഉപേക്ഷിക്കേണ്ടി വന്നു. പ്രളയത്തെ തുടർന്ന് വിവിധ പവർ സ്റ്റേഷനുകളുടെ പ്രവർത്തനം താറുമാറായി. വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്. കിഴക്കൻ പസഫിക്കിലെ അടുത്ത കാലത്തുണ്ടായ ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണിതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു.

Eng­lish summary;Hurricane: 10 dead in Mexico

You may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.