ഐപിഎല്ലില്‍ ഇത്തവണ വേഗം കൊണ്ട് വിസ്മയിപ്പിക്കുകയാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് താരം ഉമ്രാന്‍ മാലിക്ക്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ 157 കിലോ മീറ്റര്‍ വേഗത്തിലാണ് ഉമ്രാന്‍ പന്തെറിഞ്ഞത്. ഈ ഐപിഎല്‍ സീസണിലെ ഏറ്റവും വേഗമേറിയ ഡെലിവറിയാണ് ഉമ്രാന്‍ തന്റെ പേരില്‍ കുറിച്ചത്. ഐപിഎല്‍ ചരിത്രത്തിലെ രണ്ടാമത്തെ വേഗമേറിയ ഡെലിവറിയും. ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്നിങ്‌സിലെ 20-ാം ഓവറിലാണ് ഉമ്രാന്റെ തീയുണ്ട എത്തിയത്. എന്നാല്‍ ഉമ്രാന്റെ പേസിന് മുമ്പില്‍ വിറയ്ക്കാതിരുന്ന റോവ്മാന്‍ പവല്‍ ഈ പന്തില്‍ ബൗണ്ടറി നേടി.
ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ നടന്ന മത്സരത്തില്‍ ചെന്നൈ നായകന്‍ എം എസ് ധോണിക്കെതിരെ ഉമ്രാന്‍ തന്നെ എറിഞ്ഞ പന്തായിരുന്നു ഇതുവരെ സീസണിലെ വേഗമേറിയ പന്ത്. 154 കിലോ മീറ്റര്‍ വേഗത്തിലായിരുന്നു അന്ന് ഉമ്രാന്‍ പന്തെറിഞ്ഞത്. ആ മത്സരത്തില്‍ ധോണിക്കെതിരെ യോര്‍ക്കര്‍ എറിയുന്നതിന് മുമ്പ് മത്സരത്തിലെ പത്താം ഓവറിലും ഉമ്രാന്‍ 154 കിലോ മീറ്റര്‍ വേഗം തൊട്ടിരുന്നു. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഡെലിവറിയുടെ റെക്കോഡ് നിലവില്‍ ഷോണ്‍ ടെയ്റ്റിന്റെ പേരിലാണ്. 157.71. രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളിക്കുമ്പോഴാണ് ഓസീസ് പേസര്‍ റെക്കോഡിട്ടത്. 156.22 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞ ഡല്‍ഹി ക്യാപിറ്റല്‍സ് താരം ആന്‍റിച്ച് നോര്‍ക്യയുടെ പേരിലാണ് വേഗമേറിയ മൂന്നാമത്തെ പന്തിന്റെ റെക്കോഡ്. ഐപിഎല്‍ ചരിത്രത്തിലെ വേഗമേറിയ നാലാമത്തെയും അഞ്ചാമത്തെയും പന്തിന്റെ റെക്കോഡ് ഉമ്രാന്‍ മാലിക്കിന്റെ പേരിലാണ്.
ശ്രീനഗറിലാണ് ഉമ്രാന്റെ ജനനം. ഇതുവരെ 13 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ച ഈ 22കാരന്‍ ഇന്ത്യന്‍ കുപ്പായം അണിഞ്ഞിട്ടില്ല. ഇത്തവണത്തെ ടി20 ലോകകപ്പ് ഫാസ്റ്റിനെ തുണയ്ക്കുന്ന ഓസ്ട്രേലിയയുടെ ഗ്രൗണ്ടിലായതിനാല്‍ ഇന്ത്യന്‍ ടീമിലേക്ക് താരത്തെ പരിഗണിക്കാനും സാധ്യതയുണ്ട്. ഏതായാലും ഇതിഹാസങ്ങളുടെ ബൗളിങ് വേഗതയുടെ റെക്കോഡ് ഉമ്രാന്‍ ഭാവിയില്‍ മറികടക്കുമോയെന്നാണ് ക്രിക്കറ്റ് ലോകം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്.
English Summary: Hyderabad batsman Umran is the fastest bowler in the IPL this season
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.