9 May 2024, Thursday

Related news

April 2, 2024
April 1, 2024
March 30, 2024
March 29, 2024
March 18, 2024
March 16, 2024
February 20, 2024
February 18, 2024
February 10, 2024
January 29, 2024

ബീഹാറില്‍ അധികാരത്തില്‍ എത്തിയാല്‍ കലാപകാരികളെ തലകീഴായി കെട്ടിയിടും : അമിത്ഷാ

Janayugom Webdesk
ന്യൂഡല്‍ഹി
April 3, 2023 11:17 am

2025ല്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ കലാപകാരികളെയെല്ലാം തലകീഴായി കെട്ടിതൂക്കുമെന്ന്ബിജെപി നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത്ഷാ വ്യക്തമാക്കി

ബീഹാറില്‍ നടന്ന റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീരാമനവമി ആഘോഷങ്ങള്‍ക്കിടയില്‍ നളന്തയിലും,സസാരത്തിലും ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് അമിത്ഷാ ഇത്തരത്തില്‍ പ്രതികരിച്ചത്. ബിജെപിയാണ് ഇവിടെ ഭരിച്ചതെങ്കില്‍ ഇങ്ങനെ ഒന്നും സഭവിക്കില്ലെന്നും അദ്ദേഹം അഭിപ്രായ്പപെട്ടു.

കഴിഞ്ഞ ദിവസങ്ങളിൽ, ബിഹാർഷരീഫിൽ നിന്നും നളന്ദയുടെയും റോഹ്താസിന്റെയും ജില്ലാ ആസ്ഥാനമായ സസാരമിൽ നിന്നും ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ നിരവധി ഏറ്റുമുട്ടലുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ബിഹാർഷരീഫിലുണ്ടായ അക്രമത്തിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മാർച്ച് 30ന് രാമനവമി ഘോഷയാത്രയ്ക്കിടെയാണ് സംഘർഷം ആരംഭിച്ചത്.സസാരത്തില്‍ സാമ്രാട്ട് അശോകന്‍റെജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. പക്ഷെ അതിനു കഴിഞ്ഞില്ല

രാമനവമി മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. സസാരത്തിലെ ജനങ്ങളോട് ഞാന്‍ മാപ്പ് ചോദിക്കുന്നു. ഞാന്‍ അവിടെ റാലിയുമായി വരുന്നതായിരിക്കും.
കേന്ദ്രത്തില്‍ 2024ലും ബീഹാറില്‍ 2025ലും ഞങ്ങള്‍ അധികാരത്തില്‍ വരികയാണെങ്കില്‍ കലാപകാരികളെ തലകീഴായി കെട്ടിയിടും.

കലാപകാരികളെ കൊണ്ട് ബീഹാര്‍ കത്തിക്കൊണ്ടിരിക്കുകയാണ്. സാഹചര്യം സാധാരണഗതിയിലേക്കെത്താന്‍ ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു, അമിത് ഷാ പറഞ്ഞു.നിതീഷ് കുമാറുമായി ഒരിക്കലും സഖ്യമുണ്ടാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Eng­lish Summary:
If he comes to pow­er in Bihar, he will tie the riot­ers upside down: Amit Shah

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.