27 July 2024, Saturday
KSFE Galaxy Chits Banner 2

ജയില്‍ വാസം നേരിട്ടറിയണമെങ്കില്‍ വഴിയുണ്ട്: വിനോദ സഞ്ചാരികള്‍ക്ക് പുതിയ സംവിധാനമൊരുങ്ങുന്നു, ചെലവ് 500 രൂപ

Janayugom Webdesk
ഡെറാഡൂണ്‍
September 28, 2022 5:00 pm

ജയില്‍ വാസം നേരിട്ട് അനുഭവിച്ചറിയാന്‍ വിനോദ സഞ്ചാരികള്‍ക്ക് അവസരമൊരുക്കി ഉത്തരാഖണ്ഡിലെ ഹൽദ്‌വാനി ഭരണകൂടം. 500 രൂപ മാത്രമാണ് ഇതിന് ചെലവാകുക.
യഥാർത്ഥ “ജയിൽ അനുഭവം” തേടുന്ന “വിനോദസഞ്ചാരികൾക്ക്” താമസസൗകര്യം നൽകുന്നതിനായി മുൻ ജയിലിന്റെ ഒരു പ്രദേശം ഇപ്പോൾ നവീകരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ “ടൂറിസ്റ്റ് തടവുകാർക്ക്” ജയിൽ യൂണിഫോമും ജയിൽ അടുക്കളയിൽ ഉണ്ടാക്കുന്ന ഭക്ഷണവും നൽകും.
ജാതകത്തില്‍ വിശ്വാസമുള്ളവര്‍ക്ക്, ജയില്‍‍ വാസം അനുഭവിക്കേണ്ടതായി വരുമെന്ന തരത്തിലുള്ള പ്രശ്നങ്ങളുണ്ടെങ്കില്‍ അതിനും ഇത് ഒരു പരിഹാരമാകുമെന്നും ഭരണകൂടം അറിയിച്ചു. 

Eng­lish Sum­ma­ry: If you want to know the prison life direct­ly, there is a way: a new sys­tem is being pre­pared for tourists, the cost of which is 500 rupees

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.