18 April 2024, Thursday

Related news

December 15, 2023
December 15, 2023
December 14, 2023
December 11, 2023
December 10, 2023
December 8, 2023
December 8, 2023
December 7, 2023
November 28, 2023
November 22, 2023

ഐഎഫ്എഫ്‌കെ മേളയ്ക്ക് നാളെ കൊടിയിറക്കം

Janayugom Webdesk
തിരുവനന്തപുരം
March 24, 2022 6:57 pm

എട്ടു രാപ്പകലുകള്‍ നീണ്ട ലോക സിനിമാക്കാഴ്ചകളുടെ ഉത്സവത്തിന് വെള്ളിയാഴ്ച തിരുവനന്തപുറത്ത് കൊടിയിറക്കം. അന്താരാഷ്ട്ര മേളകളില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ചിത്രങ്ങള്‍ ഉള്‍പ്പടെ 173 സിനിമകള്‍ പ്രദര്‍ശിപ്പിച്ച മേളയുടെ സമാപന സമ്മേളനം വൈകിട്ട് 5.45 ന് നിശാഗന്ധിയില്‍ മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി മുഖ്യാതിഥിയാകുന്ന ചടങ്ങില്‍ എഴുത്തുകാരന്‍ ടി പത്മനാഭന്‍ വിശിഷ്ടാതിഥിയാകും. സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. സഹകരണ മന്ത്രി വി എന്‍ വാസവന്‍ മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്യും.

അഡ്വ. വി കെ പ്രശാന്ത് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാര്‍, ജൂറി ചെയര്‍മാന്‍ ഗിരീഷ് കാസറവള്ളി, നെറ്റ്പാക് ജൂറി ചെയര്‍പേഴ്‌സണ്‍ രശ്മി ദൊരൈസ്വാമി, ഫിപ്രസ്‌കി ജൂറി ചെയര്‍മാന്‍ അശോക് റാണെ, കെ ആര്‍ മോഹനന്‍ എന്‍ഡോവ്‌മെന്റ് ജൂറി ചെയര്‍മാന്‍ അമൃത് ഗാംഗര്‍, സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, സെക്രട്ടറി സി അജോയ്, വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാപോള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് മേളയില്‍ സുവര്‍ണ്ണ ചകോരം നേടിയ ചിത്രം പ്രദര്‍ശിപ്പിക്കും. വൈകിട്ട് 5.30 ന് മധുശ്രീ നാരായണന്‍, രാജലക്ഷ്മി എന്നിവരുടെ ഫ്യുഷന്‍ സംഗീത സന്ധ്യയോടെയാണ് സമാ പന ചടങ്ങുകള്‍ ആരംഭിക്കുന്നത്.

Eng­lish sum­ma­ry; IFFK The clos­ing cer­e­mo­ny will be inau­gu­rat­ed by Min­is­ter KN Balagopal

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.