21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 17, 2024
December 17, 2024
December 8, 2024
December 8, 2024
December 7, 2024
December 6, 2024
December 6, 2024
December 5, 2024
December 3, 2024

അസമില്‍ പൊലീസ് സ്റ്റേഷന് തീയിട്ട പ്രതിഷേധക്കാരുടെ വീട് തകര്‍ത്ത് ജില്ലാ ഭരണകൂടം

Janayugom Webdesk
ദിസ്പൂര്‍
May 22, 2022 6:16 pm

അസമില്‍ കസ്റ്റഡി മരണത്തില്‍ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചു തീയിട്ട സംഭവത്തില്‍ പ്രതിഷേധക്കാരുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. ജില്ല ഭരണകൂടമാണ് പ്രതിഷേധക്കാരുടെ വീടുകള്‍ പൊളിച്ചു മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയത്. നഗോൺ ജില്ലയിലാണ് കസ്റ്റഡി മരണം ഉണ്ടായത്. സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെയുള്ളവര്‍ ബാടാദ്രാവ പൊലീസ് സ്റ്റേഷനാണ് ആക്രമിച്ചത്. പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മത്സ്യ വ്യാപാരിയായ സഫീഖുൽ ഇസ്ലമാണ് മരണപ്പെട്ടത്. തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ഇസ്ലാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ജനങ്ങള്‍ സ്റ്റേഷന് നേരെ അക്രമം അഴിച്ചുവിടുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.

Eng­lish Summary:In Assam, the dis­trict admin­is­tra­tion demol­ished the house of pro­test­ers who set fire to a police station
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.