27 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 27, 2025
April 26, 2025
April 22, 2025
April 18, 2025
April 16, 2025
April 14, 2025
April 10, 2025
April 10, 2025
April 9, 2025
April 8, 2025

ഗുജറാത്തില്‍ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി ഒരു എംഎല്‍എകൂടി പാര്‍ട്ടി വിട്ടിരിക്കുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
May 3, 2022 4:05 pm

ഗുജറാത്ത്നിയമസഭാതെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ നിന്നും ഒഴിവാക്കുന്നതിനായി കോണ്‍ഗ്രസ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായി മററൊരു എംഎല്‍എകൂടി പാര്‍ട്ടി വിട്ടിരിക്കുന്നു. ഇതു പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നു.

കേഥ്ബ്രഹ്മ മണ്ഡലത്തിൽ നിന്നുള്ള അശ്വിൻ കോട്വാൾ ആണ് രാജിവെച്ചത്. കോൺഗ്രസുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് രാജി. ഉടൻ തന്നെ ഇദ്ദേഹം ബി ജെ പിയിൽ ചേരുമെന്നാണ് റിപ്പോർട്ട്.ഗോത്ര വിഭാഗത്തിൽ നിന്നുള്ള എം എൽ എയാണ് കോട്വാൾ. സംസ്ഥാന പ്രതിപക്ഷ നേതൃത്വം സ്ഥാനം പ്രതീക്ഷിച്ച കോട്വാളിന് പദവി ലഭിക്കാത്തതിൽ അദ്ദേഹം കടുത്ത അതൃപ്തിയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ ഗുജറാത്ത് നിയമസഭാ സ്പീക്കർ നീമാബെൻ ആചാര്യക്ക് കോട്വാൾ രാജിക്കത്ത് നൽകി.‘2007 മുതൽ ഗുജറാത്തിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയാണ് കോട്വാള്‍.

ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതൽ നരേന്ദ്ര മോദിയുടെ പ്രവർത്തന ശൈലി ഞാൻ കണ്ടതാണ്. അദ്ദേഹത്തിന്റെ പ്രവർത്തന രീതി അന്നേ തന്നെ തന്നിൽ മതിപ്പുളവാക്കിയതാണ്. എന്നാൽ പ്രത്യയശാസ്ത്രം മുറുകെ പിടിച്ചതിനാലാണ് ഞാൻ കോൺഗ്രസിൽ കഴിഞ്ഞത്. എന്റെ പ്രദേശത്തെ ആദിവാസി ജനങ്ങൾക്കിടയിൽ വികസനം നടപ്പാക്കണമെങ്കിൽ അവർക്ക് വേണ്ടി പ്രവർത്തിക്കണമെങ്കിൽ വികസനം നടപ്പാക്കാൻ കെൽപ്പുള്ള ബി ജെ പിക്കൊപ്പം ചേരേണ്ടത് അനിവാര്യമാണെന്ന് താൻ കരുതുന്നു’, അശ്വിൻ കോട്വാൾ പറയുന്നു.

ബിജെപി സംസ്ഥാന അധ്യക്ഷൻ സി ആർ പാട്ടീലിന്റെ സാന്നിധ്യത്തിലായിരിക്കും അശ്വിന്റെ പാർട്ടി പ്രവേശം.കോട്വാളിന്റെ രാജിയോടെ നിയമസഭയിൽ കോൺഗ്രസിന്റെ അംഗ സംഖ്യ 63 ആയി കുറഞ്ഞു. ഭരണകക്ഷിയായ ബി ജെ പിക്ക് 111 എംഎൽഎമാരാണുള്ളത്. 2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 77 സീറ്റുകളായിരുന്നു കോൺഗ്രസിന് ലഭിച്ചിരുന്നത്. കഴിഞ്ഞ 5 വർഷത്തിനിടെ നിരവധി നേതാക്കൾ കോൺഗ്രസിൽ നിന്നും രാജിവെച്ച് ബി ജെ പിയിൽ ചേർന്നിരുന്നു.ആദിവാസി നേതാവായ അശ്വിൻ കോട്വാൾ തുടർച്ചയായി 3 തവണ എംഎൽഎയായ വ്യക്തിയാണ്. അശ്വിൻ കോട്വാൾ കോൺഗ്രസ് വിടുന്നത് ഗോത്രമേഖലയിൽ പാർട്ടിക്ക് വലിയ തിരിച്ചടിക്ക് കാരണമാകും.

Eng­lish Summary:In Gujarat, one more MLA has left the par­ty, putting the Con­gress in crisis

You may also like this video:

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.