തൃണമൂലിനെ ചെറുക്കാൻ മേഘാലയയിലെ ബിജെപി മുന്നണിക്ക് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചു. ബിജെപി പിന്തുണക്കുന്ന മേഘാലയ ഡെമോക്രാറ്റിക് അലയൻസ് (എംഡിഎ) മുന്നണിയില്‍ ചേരാന്‍ കോണ്‍ഗ്രസ് നിയമസഭാകക്ഷി ഒറ്റക്കെട്ടായാണ് മുഖ്യമന്ത്രി കോൺറാഡ് സാങ്മയ്ക്ക് കത്ത് നല്‍കിയത്.
സംസ്ഥാനത്ത് അവശേഷിക്കുന്ന അഞ്ച് കോണ്‍ഗ്രസ് എംഎൽഎമാരും ബിജെപിമുന്നണിയുടെ ഭാഗമാകും.സര്‍ക്കാരിനെ ശക്തമാക്കാന്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു.നമ്മുടെ യോജിച്ച പ്രവര്‍ത്തനം സംസ്ഥാനത്തെ മുന്നോട്ടു നയിക്കും എം അമ്പാരീൻ ലിംഗ്ദോ, മെയ്റൽബോൺ സയീം, മൊഹെന്ദ്രോ റാപ്സാങ്, കിംഫ മർബാനിയാങ്, പി ടി സോക്മി എന്നിവര്‍ കത്തില്‍ പറയുന്നു.
ഇതോടെ കോൺഗ്രസിനെയും ബിജെപിയെയും ഒരേ സർക്കാരിന്റെ ഭാഗമാക്കുക എന്ന “നേട്ടം’ കോൺറാഡ് സാങ്മയ്ക്ക് സ്വന്തമായി.നവംബറിൽ മുൻ മുഖ്യമന്ത്രി മുകുൾ സാങ്മ ഉൾപ്പെടെ 12 കോൺഗ്രസ് എംഎൽഎമാർ തൃണമൂൽ കോൺഗ്രസിൽ ചേർന്നു.
ബാക്കി അഞ്ച് കോൺഗ്രസ് എംഎൽഎമാരാണ് നാഷണൽ പീപ്പിൾസ് പാർടിയുടെ നേതൃത്വത്തിലുള്ള ഭരണമുന്നണിയില്‍ ചേര്‍ന്നത്. ഇതോടെ തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാനത്തെ പ്രതിപക്ഷമായി.
English Summary: In Meghalaya, the BJP and the Congress are in a united front
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.