March 30, 2023 Thursday

Related news

March 29, 2023
March 25, 2023
March 8, 2023
March 2, 2023
February 28, 2023
February 24, 2023
February 13, 2023
February 9, 2023
February 1, 2023
January 27, 2023

ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം; ഇന്ത്യൻ അസോസിയേഷൻ ഷാര്‍ജയില്‍ അനുസ്മരണസമ്മേളനം സംഘടിപ്പിച്ചു

പ്രദീഷ് ചിതറ
ഷാർജ
November 3, 2022 8:46 am

ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ ഇന്ദിരാഗാന്ധിയുടെ 38-ാമത് രക്തസാക്ഷിത്വ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി അനുസ്മരണസമ്മേളനം
സംഘടിപ്പിച്ചു. പ്രസിഡന്റ് അഡ്വ.വൈ.എ.റഹീം അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ടി.വി.നസീർ,ജോയിന്റ് ട്രഷറർ ബാബു വർഗീസ്, ഷാർജ ഇന്ത്യൻ സ്‌കൂൾ സി.ഇ.ഓ.കെ..ആർ രാധാകൃഷ്ണൻ നായർ,പ്രിൻസിപ്പൽമാരായ ഡോ.പ്രമോദ് മഹാജൻ,മുഹമ്മദ് അമീൻ എന്നിവർ പ്രസംഗിച്ചു.വൈസ് പ്രസിഡന്റ് മാത്യു ജോൺ,ജോയിന്റ് ജനറൽ സെക്രട്ടറി മനോജ് വർഗീസ്,മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ കെ.ടി.നായർ,അബ്ദുൽ ജബ്ബാർ,അബ്ദുൽ മനാഫ് എന്നിവർ സംബന്ധിച്ചു.

‘ഇന്ദിരാഗാന്ധിയുടെ ജീവിതം’ ‚‘ഇന്ദിരാഗാന്ധി-ഇന്ത്യയുടെ ഉരുക്കു വനിത’എന്നീ വിഷയങ്ങളിലായി ഷാർജ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പ്രസംഗ മത്സരത്തിൽ ഗേൾസ്,ബോയ്സ് വിഭാഗങ്ങളിലായി റഹാ പദത്ത,അബൂബക്കർ ഷമീം എന്നിവർ ഒന്നാം സ്ഥാനം നേടി.അഫ്സാന ഫാത്തിമ,നതാനിയൽ ബിനു മാത്യു,റിഥി കിസ്സിൻകർ,ബഷാർ നായ്ക്എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.പ്രബന്ധ മ്ത്സരത്തിൽ ടാനിയ രാജു,നേഹ ഡെന്നി,സാറ മുഹമ്മദ് ഹാഷിഖ് എന്നിവരാണ് യഥാക്രമം വിജയികളായത് വിജയികളായവർക്കുള്ള സർട്ടിഫിക്കറ്റുകൾ അഡ്വ.വൈ.എ.റഹീം വിതരണം ചെയ്തു. 

Eng­lish Summary:Indira Gand­hi Mar­tyr­dom Day;The Indi­an Asso­ci­a­tion orga­nized a com­mem­o­ra­tive meet­ing in Sharjah
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.