30 April 2024, Tuesday

Related news

August 19, 2023
August 3, 2023
December 13, 2022
September 29, 2022
March 17, 2022
December 11, 2021
November 10, 2021

ഇന്‍ഫിനിക്‌സിന്റെ ഇന്‍ബുക്ക് X1 സീരീസ് ലാപ്‌ടോപ്പ് വിപണിയില്‍

Janayugom Webdesk
കൊച്ചി
December 11, 2021 5:43 pm

സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ , ട്രാന്‍ഷന്‍ ഗ്രൂപ്പിന്റെ ഭാഗമായ, ഇന്‍ഫിനിക്‌സ്, ഇന്‍ബുക്ക് X1 സീരീസ് ലാപ്‌ടോപ്പ് വിപണിയിലിറക്കി. ചെറുതും ട്രെന്‍ഡിയുമായ പുതിയ ലാപ്‌ടോപ്പ്, ഇന്ത്യന്‍ ഇ‑കൊമേഴ്‌സ് വിപണിയായ ഫ്‌ളിപ്കാര്‍ട്ടില്‍ ലഭിക്കും.

ഏറ്റവും പുതിയ വിന്‍ഡോസ് 11 ഇന്റര്‍കോര്‍ ഘടകമാണ് പ്രധാനം. ഐ3 (8 ജിബി+ 256 ജിബി) ഐ 5 (8ജിബി + 512 ജിബി) ഐ7 (16 ജിബി + 512 ജിബി) എന്നീ മൂന്ന് പ്രോസസര്‍ വേരിയന്റുകളില്‍ ഇന്‍ബുക്ക് പരമ്പര ലഭിക്കും.

കുറഞ്ഞ ഭാരവും, കരുത്തുറ്റ ബാറ്ററിയും മികച്ച പ്രകടനവും സംയോജിപ്പിച്ച ലാപ്‌ടോപ്പുകളുടെ വില നിലവാരം ഐ 3 (35999 രൂപ) ഐ5 (45999 രൂപ) ഐ7 (55999 രൂപ) എന്നിങ്ങനെയാണ്. ഭാരം കേവലം 1.48 കിലോഗ്രാമും കനം 16.3 മി.മിയും ആണ്.

55 വാട്ട് ബാറ്ററി ദീര്‍ഘായുസ് പ്രദാനം ചെയ്യുന്നു. എയര്‍ക്രാഫ്റ്റ് എഐ അലോയ് ആണ് ബോഡിയ്ക്ക് ഉപയോഗിച്ചിരിക്കുന്നത്.

അള്‍ട്രാലൈറ്റ്, പോര്‍ട്ടബിള്‍, സ്ലിക്ക് ഡിസൈനോടുകൂടിയ 14 ഇഞ്ച് ലാപ്‌ടോപ്പാണ് ഇന്‍ബുക്ക്. 180 ഡിഗ്രിയാണ് വ്യൂവിംഗ് ആംഗിള്‍. ഉയര്‍ന്ന റെസല്യൂഷന്‍ ഡിസ്‌പ്ലേ, വ്യക്തയ്ക്കായി 1920x 1080 പിക്‌സലുകള്‍ ഉള്ള 14 ഇഞ്ച് ഫുള്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ, 16:9 ദൃശ്യാനുപാതം, 300 നിറ്റുകളുടെ തെളിച്ചം, 100 ശതമാനം ആര്‍ജിബി കളര്‍ റീപ്രൊഡക്ഷന്‍ എന്നിവയാണ് മറ്റ് പ്രത്യേകതകള്‍.

നോബിള്‍ റെഡ്, സ്റ്റാര്‍ ഫാള്‍ഗ്രേ, അറോറ ഗ്രീന്‍ എന്നീ മൂന്ന് പ്രീമിയം നിറങ്ങളില്‍ ഇന്‍ബോക്‌സ് ലഭ്യമാണ്. 55 മിനിറ്റിനുള്ളില്‍ 70 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന ബാറ്ററി 13 മണിക്കൂര്‍ വീഡിയോ പ്ലേബാക്ക് നല്‍കും.

ഇന്റല്‍ ഐസ് ലേയ്ക്ക് കോര്‍ 17 ചിപ്‌സെറ്റാണ് ഇന്‍ഫിനിക്‌സ് പ്രോസസറിന് കരുത്തേകുന്നത്. 3200 മെഗാ ഹെര്‍ട്‌സ് മെമ്മറി ഫ്രീക്വന്‍സിയും ആര്‍ഒഎം ക്വാളിറ്റിയും സമാനതകള്‍ ഇല്ലാത്തതാണ്.

യാത്ര ചെയ്യുന്ന യുവ ജോലിക്കാര്‍ക്കും പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി രൂപകല്പന ചെയ്തതാണ് ഭാരവും കനവും കുറഞ്ഞ ഇന്‍ബുക് X1 ലാപ്‌ടോപ്പെന്ന്, ഇന്‍ഫിനിക്‌സ് ഇന്ത്യ സിഇഒ അനീഷ് കുമാര്‍ പറഞ്ഞു.

Eng­lish Sum­ma­ry: Infinix’s Inbook X1 Series Lap­top in the Market

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.