26 April 2024, Friday

Related news

October 25, 2023
September 29, 2023
September 22, 2023
September 21, 2023
September 20, 2023
September 19, 2023
September 19, 2023
September 19, 2023
September 18, 2023
September 17, 2023

നിപ: അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ പരിശോധന തുടങ്ങും

Janayugom Webdesk
മൈസൂരു
September 9, 2021 8:59 am

നിപ വൈറസ് ബാധ കേരളത്തിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജാഗ്രതയോടെ കർണാടകത്തിലെ അതിർത്തിജില്ലകൾ. കേരളത്തിൽനിന്നെത്തുന്നവർക്ക് നിപ ബാധയുടെ ലക്ഷണങ്ങളുണ്ടോയെന്ന് മൈസൂരു, ചാമരാജനഗർ ജില്ലകളിലെ അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ പരിശോധിക്കും. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവ് ലഭിച്ചാൽ ഉടൻ പരിശോധന തുടങ്ങുമെന്നാണ് ചെക്ക്‌പോസ്റ്റുകളിൽനിന്നുള്ള വിവരം.

നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മൈസൂരു, കുടക് ജില്ലകളിലെ ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതുവരെ ഇരുജില്ലകളിലും നിപ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കേരളവുമായി അതിർത്തിപങ്കിടുന്ന പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്ന് കുടക് ജില്ലാ ആരോഗ്യ ഓഫീസർ ആർ. വെങ്കിടേഷ് പറഞ്ഞു. നിപ വൈറസിനെതിരായ പ്രതിരോധനടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി മടിക്കേരിയിലെ രണ്ട് ആശുപത്രികളിൽ ഏഴു കിടക്കകൾ സജ്ജമാക്കിയിട്ടുണ്ട്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവരെ മാത്രമാണ് ജില്ലയിലേക്ക് പ്രവേശിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

 


ഇതുംകൂടി വായിക്കു;നിപ രോഗ ബാധ റംബൂട്ടാന്‍ പഴത്തില്‍ നിന്നാണെന്ന് പ്രചരണം; വിപണിയില്‍ റംബൂട്ടാന്‍ പഴങ്ങള്‍ക്ക് തിരിച്ചടി


 

കേരളവുമായി അതിർത്തി പങ്കിടുന്ന കർണാടകത്തിലെ പ്രദേശങ്ങളിൽ ഇതുവരെ നിപ ബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അതിനാൽ ആശങ്കപ്പെടേണ്ടെന്നും മൈസൂരു ജില്ലയിലെ എച്ച്.ഡി. കോട്ട താലൂക്ക് ആരോഗ്യ ഓഫീസർ രവികുമാർ പറഞ്ഞു. പ്രതിരോധനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
eng­lish summary;Inspection will begin at bor­der checkposts
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.