12 October 2024, Saturday
KSFE Galaxy Chits Banner 2

Related news

October 7, 2024
October 6, 2024
September 26, 2024
August 27, 2024
July 21, 2024
June 11, 2024
May 2, 2024
April 19, 2024
April 16, 2024
April 6, 2024

പാകിസ്താനിൽ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി

Janayugom Webdesk
ഇസ്ലാമാബ്ദ്
May 19, 2022 9:06 pm

പാകിസ്താനിലെ പെഷവാറിൽ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥർക്ക് നേരെ വെടിവപ്പ്. സംഭവത്തിൽ ഒരു ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും മറ്റൊരു ഉദ്യോഗസ്ഥനും, ഇയാളുടെ സഹോദരനും പരുക്കേൽക്കുകയും ചെയ്തതായി പൊലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

യകറ്റൂട്ട് പ്രദേശത്ത് വച്ചാണ് ഉദ്യോഗസ്ഥർക്ക് നേരെ അജ്ഞാതൻ വെടിയുതിർത്തത്. ആക്രമണത്തിൽ പരുക്കേറ്റ ഐബിയിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ നജ്ബീർ റഹ്‌മാൻ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെട്ടു. മറ്റൊരു ഉദ്യോഗസ്ഥനായ അമാനുള്ള, സഹോദരൻ ജുനൈദ് ബാഗ്ദാദി എന്നിവർ ചികിസത്സയിലാണ്.

ആക്രമണത്തിൽ തീവ്രവാദ വിരുദ്ധ വകുപ്പ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒരു മാസത്തിനുള്ളിൽ ഐബി ഉദ്യോഗസ്ഥർക്ക് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്.

Eng­lish summary;Intelligence bureau offi­cial killed in Pakistan

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.