21 September 2024, Saturday
KSFE Galaxy Chits Banner 2

സ്വവര്‍ഗ വിവാഹ നിരോധനം ഭരണഘടനാ വിരുദ്ധമല്ലെന്ന് ജപ്പാന്‍ കോടതി

Janayugom Webdesk
June 20, 2022 10:49 pm

ജപ്പാനില്‍ നിലവിലുള്ള സ്വവര്‍ഗ വിവാഹ നിരോധനം ഭരണഘടനാ വിരുദ്ധമല്ലെന്ന് കോടതി. സ്വവര്‍ഗ അനുരാഗികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഒസാക്ക കോടതിയുടെ നീരീക്ഷണം. സ്വവര്‍ഗ വിവാഹങ്ങള്‍ക്കുള്ള നിരോധനം ഭരണഘടനാ ലംഘനമാണെന്ന് 2021 മാര്‍ച്ചില്‍ ജപ്പാനിലെ സപ്പോറോ കോടതി വിധിച്ചിരുന്നു. ഈ വിധിയെ തള്ളിക്കൊണ്ടാണ് ഒസാക കോടതിയുടെ നിരീക്ഷണം. ജി7 രാജ്യങ്ങളില്‍ സ്വവര്‍ഗ വിവാഹം അംഗീകരിക്കാത്ത ഏക രാജ്യമാണ് ജപ്പാന്‍. മൂന്ന് സ്വവര്‍ഗ പങ്കാളികളടക്കം എട്ട് പേരാണ് സ്വവര്‍ഗ വിവാഹം ഭരണഘടനാ വിധേയമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍‍കിയത്. രാജ്യത്ത് സ്വവര്‍ഗവിവാഹം ഭരണഘടനാ വിരുദ്ധമായതിനാല്‍ തങ്ങള്‍ക്ക് വിവാഹം കഴിക്കാന്‍ സാധിക്കുന്നില്ലെന്നായിരുന്നു ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. ഒപ്പം നഷ്ടപരിഹാരമായി ഒരു മില്യണ്‍ ജാപ്പനീസ് യെന്നും (7414 ഡോളര്‍) ഇവര്‍ ആവശ്യപ്പെട്ടിരുന്നു. അഭിപ്രായ വോട്ടെടുപ്പുകളിൽ സ്വവർഗ വിവാഹത്തിനുള്ള പൊതുപിന്തുണ രാജ്യത്ത് വര്‍ധിച്ചിരുന്നു. സർക്കാർ നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ ഏകദേശം 70 ശതമാനം പേരും സ്വവർഗ വിവാഹത്തിന് അനുകൂലമാണെന്നാണ് കണ്ടെത്തൽ. കഴിഞ്ഞയാഴ്ച ടോക്യോയില്‍ സ്വവർഗ ദമ്പതികൾക്ക് പങ്കാളിത്ത അവകാശങ്ങൾ ഏർപ്പെടുത്തിയതും വോട്ടെടുപ്പിലെ പിന്തുണയും കേസില്‍ ആക്ടിവിസ്റ്റുകളുടെയും അഭിഭാഷകരുടെയും പ്രതീക്ഷ വർധിപ്പിച്ചിരുന്നു. ജപ്പാനിലെ നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് സ്വവർഗ ദമ്പതികൾക്ക് നിയമപരമായി വിവാഹം കഴിക്കാൻ അനുവാദമില്ല. പങ്കാളിയുടെ സ്വത്തുക്കൾ, അവർ ഒരുമിച്ച് താമസിക്കുന്ന വീട് പോലുള്ളവയിൽ നിയമപരമായ അനന്തരാവകാശം നേ­ടാൻ സാധിക്കില്ല.

Eng­lish sum­ma­ry; Japan­ese court rules ban on same-sex mar­riage is unconstitutional

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.