26 April 2024, Friday

ജെറ്റ് എയര്‍വെയ്‌സ് ആഭ്യന്തര വിമാന സര്‍വീസ് പുനരാരംഭിക്കുന്നു

Janayugom Webdesk
ന്യൂഡൽഹി
September 13, 2021 7:49 pm

പ്രമുഖ സ്വകാര്യ വിമാന കമ്പനിയായ ജെറ്റ് എയര്‍വെയ്‌സ് രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചുവരുന്നു. അടുത്ത വര്‍ഷം തുടക്കത്തില്‍ ആഭ്യന്തര വിമാന സര്‍വീസ് പുനരാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. രാജ്യാന്തര സര്‍വീസ് 2022 പകുതിയോടെ വീണ്ടും തുടങ്ങാൻ ആലോചിക്കുന്നതായും കമ്പനി അധികൃതർ പ്രസ്താവനയില്‍ വ്യക്തമാക്കി. ന്യൂഡല്‍ഹി- മുംബൈ റൂട്ടിലാണ് വിമാനത്തിന്റെ ആദ്യ സര്‍വീസ് തുടങ്ങുന്നത്.എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കി കിട്ടുന്നതിനുള്ള നടപടികള്‍ കമ്പനി ആരംഭിച്ചു. 

വൻ സാമ്പത്തിക പ്രതിസന്ധി നേരിട്ടതിനെ തുടര്‍ന്ന് 2019 ഏപ്രില്‍ മുതല്‍ ജെറ്റ് എയർവേസ് വിമാന സർവീസുകൾ താല്‍ക്കാലികമായി നിർത്തിവച്ചിരുന്നു. ജെറ്റ് എയര്‍വെയ്‌സിനെ മടക്കിക്കൊണ്ടുവരുന്നതിനുള്ള നവീകരണ പദ്ധതിക്ക് 2021 ജൂണില്‍ നാഷണല്‍ കമ്പനീസ് ലോ ട്രിബ്യൂണല്‍ അനുമതി നല്‍കിയിരുന്നു. വരും മാസങ്ങളില്‍ കടബാധ്യതകൾ തീര്‍ക്കുമെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. 

മൂന്ന് വര്‍ഷം കൊണ്ട് 50 ഓളം വിമാനങ്ങളുള്ള കമ്പനിയായി ജെറ്റ് എയര്‍വെയ്‌സിനെ മാറ്റാനാണ് പദ്ധതി. അഞ്ചുവര്‍ഷം കൊണ്ട് നൂറിലധികം വിമാനങ്ങളുള്ള കമ്പനിയാകുവാനും ലക്ഷ്യമിടുന്നുണ്ട്. രണ്ടാം വരവില്‍ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കാനാണ് പദ്ധതിയിടുന്നത്. ഗുഡ്ഗാവിൽ കോർപ്പറേറ്റ് ഓഫീസും ഗ്ലോബൽ വൺ ഓഫീസ് മുംബൈയിലെ കുർളയിലും സ്ഥാപിക്കും. നിലവിൽ നൂറ്റിഅൻപതിലധികം ജീവനക്കാർ ജെറ്റ് എയർവേസിലുണ്ട്. 1000 ജീവനക്കാരെ കൂടി ഉടൻ നിയമിക്കുമെന്നും അധികൃതർ വ്യക്തമാക്കി. 

Eng­lish Sum­ma­ry : jet air­ways to resume domes­tic ser­vices soon

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.