28 April 2024, Sunday

മെഡിസെപ്പ് ഉടൻ നടപ്പിലാക്കണം: ജോയിന്റ് കൗൺസിൽ

Janayugom Webdesk
പുനലൂർ
April 7, 2022 9:13 pm

കേരളത്തിലെ സർക്കാർ ജീവനക്കാർക്കും പെൻഷൻക്കാർക്കും ഏറ്റവും പ്രയോജനകരമായി മാറേണ്ട മെഡിസെപ്പ് അപാകതകൾ പരിഹരിച്ച് ഉടൻ നടപ്പിലാക്കണമെന്നും മരവിച്ച ലീവ് സറണ്ടർ, ഡിഎ ആനുകുല്യങ്ങൾ അനുവദിക്കണമെന്നും ജോയിന്റ് കൗണ്‍സില്‍ പുനലൂർ മേഖലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.
ദിലീപ് തമ്പി നഗറിൽ സംഘടിപ്പിച്ച സമ്മേളനം മേഖലാ പ്രസിഡന്റ് അരുൺകുമാർ കെ ബിയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം എം എസ് സുഗൈതകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ വിനോദ് സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാനത്തെ മികച്ച സർവേയർക്കുള്ള സർക്കാർ പുരസ്കാരം ലഭിച്ച നിർമ്മലകുമാരിയെ ചടങ്ങിൽ ആദരിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ആർ രാജീവ്കുമാർ, സംസ്ഥാന കൗൺസിലംഗം സുധർമ്മകുമാരി എന്നിവർ സംസാരിച്ചു. എം റിൽജു, ഇ ജെ ഫ്രാൻസിസ് അനുസ്മരണ പ്രഭാഷണം നടത്തി. മേഖല സെക്രട്ടറി എസ് ശ്രീദർശ് സ്വാഗതവും ഷീജാബീഗം രക്തസാക്ഷിപ്രമേയവും വിദ്യ എൻ ആർ അനുശോചനപ്രമേയവും ജിനി നെപ്പോളിയൻ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: അരുൺകുമാർ കെ ബി(പ്രസിഡന്റ്), ശ്രീദർശ് എസ് (സെക്രട്ടറി), സ്വരാജ് സി (ട്രഷറർ).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.