വിദ്വേഷ പ്രസംഗങ്ങള്‍ ക്രിമിനല്‍ കുറ്റമാണെങ്കിലും ഇതിന ഭരണകക്ഷികള്‍ പ്രോത്സാഹിപ്പിക്കുന്നത് രാജ്യത്ത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും സുപ്രീം കോടതി മുന്‍ ജസ്റ്റിസ് റോഹിന്‍ടണ്‍ നരിമാന്‍. മുംബൈയിലെ ഡി എം ഹാരിഷ് സ്‌കൂള്‍ ഓഫ് ലോയില്‍ ഒരു പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ അധികാരികള്‍ നടപടി എടുക്കാതിരിക്കുകയുമാണ്. നമ്മെ ഭരിക്കുന്ന പാര്‍ട്ടിയിലെ ഉയര്‍ന്ന തട്ടുകളെല്ലാം വിദ്വേഷ പ്രസംഗങ്ങള്‍ക്ക് നേരെ മൗനം പാലിക്കുക മാത്രമല്ല, അതിനെ അംഗീകരിക്കുക കൂടി ചെയ്യുന്നു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തിരുവനന്തപുരത്ത് വെച്ച് നടത്തിയ ‘വിദ്വേഷപ്രസംഗം ഭരണഘടനാ വിരുദ്ധമാണ്’ എന്ന പ്രസ്താവനയെ ഉദ്ധരിച്ചുകൊണ്ട് ‘അല്‍പം വൈകിയെങ്കിലും ഇത് കേള്‍ക്കുന്നത് ആശ്വാസകരമാണെന്നും നരിമാന്‍ പറഞ്ഞു.
ഭരണകൂടത്തെ വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹക്കുറ്റം ചുമത്തി തുറങ്കലിലടക്കുന്ന നടപടിക്കെതിരെയും അദ്ദേഹം ശക്തമായി രംഗത്തെത്തി. രാജ്യദ്രോഹക്കുറ്റ നിയമം പൂര്‍ണമായും എടുത്ത് മാറ്റേണ്ട സമയമായെന്ന് നരിമാന്‍ പറഞ്ഞു. അക്രമത്തില്‍ കലാശിക്കാത്ത പക്ഷം, ആളുകളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം അംഗീകരിക്കേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു. യുഎപിഎ നിയമത്തിന് കീഴിലെ രാജ്യദ്രോഹമടക്കമുള്ള 124എ വകുപ്പ് റദ്ദാക്കണമെന്ന് മുമ്പും ഇദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ സുപ്രീംകോടതി ഇടപെടല്‍ ആവശ്യമാണെന്നും വിരമിച്ചതിന് ശേഷം നടത്തിയ ഒരു പ്രസ്താവനയില്‍ നരിമാന്‍ പറഞ്ഞിരുന്നു.
English summary; Justice RF Nariman says ‚Hate speech is a criminal offense
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.