28 April 2024, Sunday

കുഞ്ഞിനിടെ ചവിട്ടിത്തെറിപ്പിച്ച സംഭവം മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നത്: സര്‍ക്കാര്‍ കുട്ടിക്കും കുടുംബത്തിനൊപ്പമെന്ന് മന്ത്രി

Janayugom Webdesk
കണ്ണൂര്‍
November 4, 2022 8:39 pm

കണ്ണൂരില്‍ കാറില്‍ ചാരി നിന്നതിന് കുട്ടിയെ ചവിട്ടിത്തെറിപ്പിച്ച സംഭവം മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതെന്ന് വനിത ശിശുവികസന വകുപ്പ് വീണ ജോര്‍ജ്ജ്. കുട്ടിക്കെതിരെ നടത്ത് അങ്ങേയറ്റം ക്രൂരമായ പ്രവര്‍ത്തിയാണ്. കുഞ്ഞിനും കുടുംബത്തിനും നിയമസഹായം ഉള്‍പ്പെടെയുള്ള പിന്തുണ വനിത ശിശുവികസന വകുപ്പ് നല്‍കും. സംഭവത്തില്‍ സര്‍ക്കാര്‍ കുട്ടിയ്ക്കും കുടുംബത്തിനുമൊപ്പം നില്‍ക്കുമെന്നും മന്ത്രി ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കാറില്‍ ചാരിനിന്നതിന് ആറ് വയസ്സുകാരനെ ചിവിട്ടി തെറിപ്പിച്ച സംഭവം ക്രൂരവും മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമാണ്. അങ്ങേയറ്റം പ്രതിഷേധാര്‍ഹവുമാണ്. കുഞ്ഞിനും കുടുംബത്തിനും നിയമസഹായം ഉള്‍പ്പെടെയുള്ള പിന്തുണ വനിത ശിശുവികസന വകുപ്പ് നല്‍കും. രാജസ്ഥാന്‍ സ്വദേശിയായ കുട്ടിയാണ് അക്രമിക്കപ്പെട്ടത്. കുട്ടിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ആവശ്യമായ ചികിത്സ ഉറപ്പാക്കും. ചവിട്ടേറ്റത് എന്തിനാണെന്ന് പോലും മനസിലാക്കാനാകാതെ പകച്ചു നില്‍ക്കുന്ന കുഞ്ഞിനെയാണ് പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നത്. ഉപജീവനത്തിന് മാര്‍ഗ്ഗം തേടിയെത്തിയതാണ് ആ കുടുംബം. സര്‍ക്കാര്‍ അവര്‍ക്കൊപ്പം നില്‍ക്കും.

Eng­lish Sum­ma­ry: Kan­nur inci­dent; Min­ster extends sup­port to child and family

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.