5 October 2024, Saturday
KSFE Galaxy Chits Banner 2

Related news

October 5, 2024
October 5, 2024
October 1, 2024
October 1, 2024
September 27, 2024
September 27, 2024
September 25, 2024
September 25, 2024
September 24, 2024
September 22, 2024

കര്‍ണാടക നിയമസഭാ തെര‍ഞ്ഞെടുപ്പ്; ബിജെപി വന്‍തിരിച്ചടി നേരിടുമെന്ന് സര്‍വേ ഫലങ്ങള്‍, കേന്ദ്ര നേതൃത്വം ആശങ്കയില്‍

Janayugom Webdesk
ന്യൂഡല്‍ഹി
March 30, 2023 12:53 pm

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ ‚സര്‍വേഫലങ്ങളെല്ലാം ഭരണകക്ഷിയായ ബിജെപി വലിയ തിരച്ചടിനേരിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. വര്‍ഗ്ഗീയതയും,അഴിമതിയും ബിജെപി സര്‍ക്കാരിനെ ജനങ്ങളില്‍ നിന്നും അകറ്റി. കൂടാതെ പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന ഗ്രൂപ്പ് പോരും പാര്‍ട്ടിയെ തെല്ലൊന്നുമല്ല ആശങ്കയിലാക്കിയിട്ടുള്ളത്.

പ്രധാനമന്ത്രി നരേന്ദ്രമോഡിയും, ആഭ്യന്തരമന്ത്രി അമിത്ഷാ, പാര്‍ട്ടി പ്രസിഡന്‍റ് ജെ പി നദ്ദ എന്നിവര്‍ക്കു കിട്ടിയിരിക്കുന്ന റിപ്പോര്‍ട്ടും അത്ര ശുഭസൂചകമല്ല. അധികാരം തിരിച്ചുപിടിക്കാന്‍ പഠിച്ചപണി പതിനെട്ട് ഇറക്കിയിട്ടും ബിജെപിയുടെ രാഷ്ട്രീയ ഗ്രാഫ് താഴേക്ക് തന്നെയാണ്. സര്‍വേ ഫലങ്ങളില്‍ ബിജെപിക്ക് സീറ്റ് വളരെ കൂറവാണ് കാണിക്കുന്നത്. നിലവിലെ ബിജെപി സർക്കാരിന്റെ പ്രകടനം മോശമാണെന്ന് 50.5 ശതമാനം പേർ വോട്ട് ചെയ്തു. സർവേ പ്രകാരം 27.7 ശതമാനം ആളുകൾമാത്രമാണ് ഭരണത്തിൽ തൃപ്തരായിരിക്കുന്നത്.

സർക്കാരിനോട് രോഷമുണ്ടെന്ന് 57.1 ശതമാനം പേർ പ്രതികരിച്ചു.മുഖ്യമന്ത്രി ബസുരാജ ബൊമ്മൈയുടെ ഭരണത്തെക്കുറിച്ചും സർവേയിൽ ചോദ്യമുണ്ടായിരുന്നു. ഇവരിൽ 46.9 ശതമാനം പേർ ഭരണം മോശമാണെന്നും 26.8 ശതമാനം പേർ നല്ലതാണെന്നും പറഞ്ഞു.കർണാടകയിലെ നിലവിലെ പ്രശ്‌നങ്ങളും സർവേയിലൂടെ വോട്ടർമാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തെളിവുകളുടെ അഭാവമാണ് ഇവിടുത്തെ പ്രധാന പ്രശ്നം. 29.1 ശതമാനം പേർ തൊഴിലില്ലായ്മക്കെതിരെ വോട്ട് ചെയ്തു.വൈദ്യുതി, വെള്ളം, റോഡ് തുടങ്ങിയവയാണ് ഏറ്റവും വലിയ പ്രശ്‌നമെന്ന് 21.5 ശതമാനം പേർ പറഞ്ഞു.ഹിജാബ് ധരിക്കുന്നതിലുള്ള സർക്കാർ നിലപാടും ലിംഗായത്തുകളുടെ ന്യൂനപക്ഷ പദവിയും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പ്രധാന ഘടകങ്ങളായി മാറുമെന്ന് 30.8 ശതമാനം പേർ പറഞ്ഞു.

എന്നാൽ തെരഞ്ഞെടുപ്പിൽ മതനിരപേക്ഷത ഒരു പ്രധാന ഘടകമായി മാറുമെന്ന് 24.6 ശതമാനം പേർ പറയുന്നു. അതു ബിജെപിക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാകുവാന്‍ പോകുന്നത്, മെയ്10നാണ് കർണാടകയിൽ തിരഞ്ഞെടുപ്പ്.13നാണ് വോട്ടെണ്ണൽ.224 അംഗ നിയമസഭയിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.കഴിഞ്ഞ ദിവസം കോൺഗ്രസ് 124 പേരുടെയും ജെഡി(എസ്) 93 പേരുടെയും പട്ടികയാണ് പുറത്തുവിട്ടത്.എബിപി-സിവി സർവേയാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ദക്ഷിണേന്ത്യയില്‍ ബിജെപി ഭരിക്കുന്ന ഏക സംസ്ഥാനവും കര്‍ണാടകം മാത്രമാണ്. 

Eng­lish Summary:
Kar­nata­ka Assem­bly Elec­tions: BJP will face a huge set­back, sur­vey results, cen­tral lead­er­ship is worried

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.