1 May 2024, Wednesday

Related news

May 1, 2024
May 1, 2024
April 29, 2024
April 29, 2024
April 29, 2024
April 28, 2024
April 24, 2024
April 22, 2024
April 22, 2024
April 22, 2024

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി

Janayugom Webdesk
ന്യൂഡല്‍ഹി
April 6, 2023 11:42 am

കര്‍ണാടക നിയമസഭാ തെര‍ഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോണ്‍ഗ്രസിന്‍റെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥിക പട്ടിക പ്രസിദ്ധീകരിച്ചു.42 സീറ്റകളിലേക്ക് ഉള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. 58 സീറ്റുകളില്‍ ധാരണയായിട്ടില്ല. ബിജെപി വിട്ട് വന്ന ബാബുറാവു ചിൻചനാസുറിന് ഗുർമിത്കൽ സീറ്റ് നൽകാൻ തീരുമാനിച്ചപ്പോൾ എൻ വൈ ഗോപാൽകൃഷ്ണയ്ക്ക് മൊളക്കൽമുരു സീറ്റ് ആണ് നൽകിയിട്ടുള്ളത്.

അതേസമയം, കോലാർ ഇത്തവണത്തെ പട്ടികയിലും ഉൾപ്പെട്ടിട്ടില്ല. മുന്‍ മുഖ്യമന്ത്രിയും, മുതിർന്ന നേതാവ് സിദ്ധരാമയ്യ മത്സരിക്കുന്ന കാര്യത്തിലും ഇതുവരെ തീരുമാനം ആയിട്ടില്ല. കൂടാതെ സിദ്ധരാമയ്യയുടെ മകൻ യതീന്ദ്രയ്ക്ക് ഇതുവരേയും സീറ്റ് പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ കഴിഞ്ഞ തവണ സിദ്ധരാമയ്യ മത്സരിച്ച ബദാമിയിലും ചാമുണ്ഡേശ്വരിയിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. 224 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. ബിജെപിയും കോൺ​ഗ്രസും നേർ‌ക്കുനേർ പോരാട്ടത്തിനിറങ്ങുമ്പോൾ അനിവാര്യ ശക്തിയായി ജനതാദൾ എസും കളത്തിലുണ്ട്.

ഇക്കുറിയും ഭരണത്തിലെത്തുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. ജാതിസമവാക്യങ്ങൾക്ക് മേൽക്കെയ്യുള്ള മണ്ണാണ് കർണാടകയിലേത്. പ്രബലരായ ലിം​ഗായത്ത്, വൊക്കലി​ഗ സമുദായങ്ങളെ ഒപ്പം കൂട്ടി ഭരണം നിലനിർത്താനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തുന്നത്. ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒബിസി വിഭാ​ഗത്തിലെ മുസ്ലീം സമുദായങ്ങൾക്കുള്ള നാല് ശതമാനം സംവരണം എടുത്തുമാറ്റി ലിം​ഗായത്തുകൾക്കും വൊക്കലിഗർക്കുമായി തുല്യമായി വീതിച്ചു നൽകിയിരുന്നു 

പതിവുപോലെ ബിജെപി കര്‍ണാടകത്തിലും ഹിന്ദുത്വകാര്‍ഡ് ഇറക്കിയാണ് തെര‍‍ഞ്ഞെടുപ്പിനെ നേരിടുന്നത്. ദക്ഷിണേന്ത്യയില്‍ ബിജെപി ഭരണത്തിലിരിക്കുന്ന ഏക സംസ്ഥാനവും കര്‍ണാടകമാണ്. അഴിമതിയും,ഗ്രൂപ്പ് പോരും, വര്‍ഗ്ഗീയതയും ബിജെപിയെ ജനങ്ങളില്‍ നിന്നും അകറ്റിയിട്ടുണ്ട്. സംസ്ഥാനത്ത് നടന്ന സര്‍വേഫലങ്ങളെല്ലാം സൂചിപ്പിക്കുന്നത് ബിജെപി വന്‍ പരാജയം നേരിടുമെന്നാണ്.മെയ് 10നാണ് കർണാടക തെരഞ്ഞെടുപ്പ്.

Eng­lish Summary:
Kar­nata­ka Assem­bly Elec­tions; Con­gress has released the list of can­di­dates for the sec­ond phase

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.