14 February 2025, Friday
KSFE Galaxy Chits Banner 2

കന്നികിരീടത്തിനൊരുങ്ങി കേരളാ ബ്ലാസ്റ്റേഴ്സും ഹൈദരാബാദ് എഫ്സിയും

Janayugom Webdesk
March 20, 2022 11:28 am

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്സും ഹൈദരാബാദ് എഫ്സിയും ഇന്ന് നേര്‍ക്കുനേര്‍. ഫറ്റോര്‍ദയിലെ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30 നാണ് കലാശപ്പോരാട്ടം. ഹൈദരാബാദിന് കന്നി ഫൈനലാണെങ്കില്‍ മറുപക്ഷത്ത് കേരളത്തിന് ഇത് മൂന്നാമൂഴമാണ്. 2014ലെ ആദ്യ സീസണിലും 2016ലും ഫൈനലില്‍ അത്ലറ്റിക്കോ ഡി കൊല്‍ക്കത്തയോട് ബ്ലാസ്റ്റേഴ്സ് കീഴടങ്ങി.

മലയാളി താരം കെപി രാഹുല്‍, ജീക്സണ്‍ സിങ്, സഞ്ജീവ് സ്റ്റാലിന്‍, എട്ടാം സീസണിലെ മികച്ച ഗോള്‍ കീപ്പറായ പ്രഭുസുഖന്‍ സിങ് ഗില്‍, ആയുഷ് അധികാരി, റൂയിവ ഹോര്‍മിപാം എന്നിവരാണ് കേരളത്തിന്റെ കരുത്തേറ്റുന്നത്. ഈ സീസണില്‍ ബ്‌ളാസ്റ്റേഴ്‌സും ഹൈദരാബാദും രണ്ട് തവണ ഏറ്റുമുട്ടിയതില്‍ ജനുവരിയില്‍ ബ്‌ളാസ്റ്റേഴ്‌സ് 1–0ത്തിന് ജയിച്ചപ്പോള്‍ ഫെബ്രുവരിയില്‍ ഹൈദരാബാദ് 2–1ന് തിരിച്ചടിച്ചു.

Eng­lish sum­ma­ry; Ker­ala Blasters and Hyder­abad FC pre­pare for their maid­en title

You may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.