26 April 2024, Friday

Related news

April 26, 2024
April 24, 2024
April 22, 2024
April 19, 2024
April 18, 2024
April 15, 2024
April 15, 2024
April 3, 2024
March 30, 2024
March 29, 2024

കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറുന്നു: മുഖ്യമന്ത്രി

Janayugom Webdesk
കണ്ണൂർ
October 30, 2021 7:27 pm

കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള സിഡ്‌കോ സര്‍ക്കാര്‍ സഹായത്തോടെ നവീകരിച്ച പാലയാട് വ്യവസായ എസ്റ്റേറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്ത് നിക്ഷേപ സാധ്യതകള്‍ വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി വ്യവസായിക മേഖലയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ വന്നു. നിക്ഷേപകരുടെ പരാതികള്‍ പരിഹരിക്കുന്നത് പലപ്പോഴും ഒരു പ്രശ്‌നമായിരുന്നു. ആ സാഹചര്യത്തില്‍ സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും സ്റ്റാറ്റ്യൂട്ടറി സമിതികള്‍ രൂപീകരിക്കും. അതിനായി നിയമം കൊണ്ടു വന്നു. വ്യവസായ സ്ഥാപനങ്ങളിലെ പരിശോധനയ്ക്കായി പരാതിക്കിടയാക്കാത്ത വിധത്തില്‍ ഒരു കേന്ദ്രീകൃത സംവിധാനം ഏര്‍പ്പെടുത്തും.

വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍ എളുപ്പമായി. ചെറുകിട — ഇടത്തരം വ്യവസായങ്ങള്‍ക്കുള്ള അനുമതി അതിവേഗമാണ് നല്‍കുന്നത്. വ്യവസായം തുടങ്ങിയതിനു ശേഷം അനുമതി തേടിയാല്‍ മതിയെന്ന തരത്തിലേക്കാണ് നാട് മാറിയത്. 50 കോടിയിലധികം നിക്ഷേപമുള്ള വ്യവസായ സംരംഭങ്ങള്‍ക്ക് ആവശ്യമായ രേഖകള്‍ കൃത്യമായി സമര്‍പ്പിച്ചാല്‍ ഏഴു ദിവസത്തിനകം കോംപസിറ്റ് ലൈസന്‍സ് ലഭ്യമാക്കാന്‍ നിയമ ഭേദഗതി വന്നു കഴിഞ്ഞു. മുഖ്യമന്ത്രി പറഞ്ഞു.

ഇത്തവണത്തെ സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് അധികനാള്‍ ആയില്ലെങ്കിലും 3220 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ക്ക് ഇതിനകം ധാരണയായിട്ടുണ്ട്. ഈ സര്‍ക്കാര്‍ വന്നതിന് ശേഷം ആരംഭിച്ച ചെറുകിട- ഇടത്തര വ്യവസായങ്ങളിലൂടെ 17448 തൊഴിലവസരങ്ങള്‍ സൃഷിക്കാന്‍ കഴിഞ്ഞു. വലിയ തോതിലുള്ള മാറ്റത്തിന്റെ പാതയിലാണ് നാം. കോവിഡ് പശ്ചാത്തലത്തില്‍ രൂപപ്പെട്ട വര്‍ക്ക് ഫ്രം ഹോം എന്ന പുതിയ തൊഴില്‍ സംസ്‌കാരത്തിലൂടെ കേരളത്തിലെ അഭ്യസ്തവിദ്യരായവര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമോ എന്നതിനുള്ള ശ്രമം ആരംഭിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. കൃഷി, ടൂറിസം തുടങ്ങിയ തൊഴില്‍ നല്‍കാന്‍ കഴിയുന്ന മേഖലകളെ പരിപോഷിപ്പിക്കുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നവകേരളം എന്ന ലക്ഷ്യം കൈവരിക്കാന്‍ കൂടുതല്‍ വികസനം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ENGLISH SUMMARY:Kerala is becom­ing an invest­ment friend­ly state: CM
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.