കേരള മഹിളാ സംഘം ചേലക്കടവ് യൂണിറ്റ് രൂപീകരിച്ചു. ബീവയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കേരള മഹിളാ സംഘം മലപ്പുറം ജില്ലാ പ്രസിഡന്റും മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ സമീറ എളയോടത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. മനുഷ്യരെല്ലാം ഒന്നാണെന്നും അവരുടെ ഞരമ്പുകളില്‍ ഓടുന്ന രക്തത്തിന്റെ നിറം ചുവപ്പാണെന്നും വിശപ്പും ദാഹവും എല്ലാവര്‍ക്കും ഒരുപോലെയാണെന്നും പറയാനുള്ളത് ആരായാലും അവന്റെ മുഖത്ത് നോക്കി പറയണമെന്നും, അവകാശങ്ങള്‍ നേടിയെടുക്കാന്‍ മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കണമെങ്കില്‍ അതിനും മലയാളിയെ പഠിപ്പിച്ച, അവകാശങ്ങള്‍ നേടിയെടുക്കാന്‍ ജനങ്ങളെ ബോധവാന്‍മരാക്കിയവരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരെന്നും സമീറ ഇളയോടത്ത് പറഞ്ഞു.
മുഹ്‌സിന മുസ്തഫ, കേരള മഹിളാ സംഘം മാറഞ്ചേരി എല്‍സി പ്രസിഡന്റും മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് അംഗവുമായ സുഹറ ഉസ്മാന്‍, പി സുമേഷ് (നന്നമ്മുക്ക് എല്‍സി മെമ്പര്‍), ചേലക്കടവ് ബ്രാഞ്ച് സെക്രട്ടറി മുസ്തഫ ചേലക്കടവ്, ടി സിദ്ധിക്ക് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി റംല മുസ്തഫ (പ്രസിഡന്റ്), സരോജിനി (വൈസ് പ്രസിഡന്റ്), ബീവ (സെക്രട്ടറി), ഗീത (ജോ. സെക്രട്ടറി).
English summary; Kerala Mahila Sangham formed the Chelakkadavu unit
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.