5 May 2024, Sunday

കോട്ടയത്തെ പാസ് പോര്‍ട്ട് കേന്ദ്രം നിറുത്തി; പ്രതിഷേധം ശക്തം

Janayugom Webdesk
കോട്ടയം
February 16, 2023 7:22 pm

കോട്ടയത്തെ പാസ് പോര്‍ട്ട് സേവാ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിയതില്‍ പ്രതിഷേധം ശക്തമാവുന്നു. പാസ് പോർട്ട് സേവാകേന്ദ്രത്തിന്റെ പ്രവർത്തനം താത്ക്കാലികമായി നിറുത്തിയതായി റീജിയണൽ പാസ് പോർട്ട് ഓഫീസറുടെ അറിയിപ്പ് കഴിഞ്ഞ ദിവസം വന്നിരുന്നു. ഇതിന്റെ ഭാഗമായി ഇവിടെ നിന്ന് നേരത്തെ അനുവദിച്ച് നൽകിയ കൂടിക്കാഴ്ചയുടെ സമയക്രമങ്ങൾ എസ് എം എസ്, ഇമെയിൽ എന്നിവയിലൂടെ അപേക്ഷകർക്ക് അറിയിപ്പ് നൽകിയശേഷം ഏറ്റവും അടുത്തുള്ള പാസ്പോർട്ട് സേവാകേന്ദ്രങ്ങളിലേക്ക് പുനഃക്രമീകരിക്കാനുള്ള നടപടികളും തുടങ്ങി. ഇതോടെ കോട്ടയം ജില്ലയില്‍ നിന്നും പഠന‑ജോലി ആവശ്യങ്ങള്‍ക്കായി വിദേശത്തേക്ക് പോവാന്‍ ഒരുങ്ങുന്നവരുടെ ദുരിതം ഇരട്ടിയായി.

കോട്ടയം ജില്ലയിലെ താമസക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി, ആലപ്പുഴ, ആലുവ, തൃപ്പുണിത്തുറ എന്നീ പാസ്പോർട്ട് സേവാ കേന്ദ്രങ്ങളിലെ സാധാരണ, തത്ക്കാൽ, പി സി സി അപേക്ഷകൾക്കുള്ള അപ്പോയിന്റ്മെന്റുകളുടെ എണ്ണം ആനുപാതികമായി വർദ്ധിപ്പിച്ചിട്ടുണ്ടെന്നാണ് റീജിയണൽ പാസ്പോർട്ട് ഓഫീസറുടെ അറിയിപ്പെങ്കിലും അത്രയും ദൂരെയുള്ള ഓഫീസുകളില്‍ രാവിലെ മുതല്‍ എത്തി കാത്തുകെട്ടി നില്‍ക്കുന്നതില്‍ ഉണ്ടാവുന്നതിലുള്ള ബുദ്ധിമുട്ട് ഏറെയാണ്.

കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലുള്ളവരുടെ ആശ്രയ കേന്ദ്രമായിരുന്നു കോട്ടയം നാഗമ്പടത്തുണ്ടായിരുന്ന സേവാ കേന്ദ്രം. കെട്ടിടത്തിന്റെ കാലപ്പഴക്കം മൂലമാണ് തല്‍ക്കാലത്തേക്ക് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതെന്നാണ് വിശദീകരണമെങ്കിലും കെട്ടിടത്തിന്റെ പഴക്കം 11 വര്‍ഷം മാത്രമാണ്. സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.

Eng­lish Sum­ma­ry: kot­tayam pass­port seva kendra oper­a­tion is tem­porar­i­ly suspended
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.