2 May 2024, Thursday

Related news

May 1, 2024
April 23, 2024
March 20, 2024
January 17, 2024
January 8, 2024
January 7, 2024
January 7, 2024
December 31, 2023
December 30, 2023
December 19, 2023

ഇനി കൂട്ടിചേർക്കലുകൾ ഇല്ല :ഒരൊറ്റ ലിസ്റ്റുമായി സുധാകരൻ, ഉമ്മൻചാണ്ടിയും രമേശും വിഷമവൃത്തത്തിൽ

Janayugom Webdesk
കൊച്ചി
August 23, 2021 4:00 pm

ഡിസിസി സാധ്യതാ പട്ടികയെച്ചൊല്ലിയുള്ള വിവാദങ്ങള്‍ രൂക്ഷമാകവെ അവസാന ഘട്ട ചര്‍ച്ചയ്‌ക്കൊരുങ്ങി കോണ്‍ഗ്രസ്. സാധ്യതാപ്പട്ടികയിലെ ലിസ്റ്റുകളില്‍നിന്ന് ഒരുപാട് പേരുടെ പേരുകളുള്ളത് ഒഴിവാക്കി ഒറ്റപ്പേരിലേക്ക് ചുരുക്കാനാണ് ആലോചിക്കുന്നത്. തിരുവനന്തപുരത്തെ കൂടിയാലോചനകള്‍ക്ക് ശേഷം പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും ഡല്‍ഹിയിൽ അവസാന ലിസ്റ്റ് നൽകും .

സതീശനും സുധാകരനും തമ്മിലാണ് അവസാനഘട്ട കൂടിയാലോചന. ജില്ലകളിള്‍നിന്നുള്ള ലിസ്റ്റില്‍ നേതാക്കളുടെ നോമിനികളായി പല ആളുകള്‍ എത്തിയത് മറികടക്കാനാണ് ശ്രമം. തിരുവനന്തപുരത്ത് ശശി തരൂരും കെഎസ് ശബരീനാഥനും വ്യത്യസ്ത പേരുകളാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതുപോലെത്തന്നെ കൊല്ലത്തും കോട്ടയത്തും ആലപ്പുഴയിലും മലപ്പുറത്തും പല പേരുകള്‍ വിവിധ നേതാക്കള്‍ നോമിനേറ്റ് ചെയ്തിട്ടുണ്ട്. ഈ ജില്ലകളില്‍നിന്ന് ഹൈക്കമാന്‍ഡിന് നല്‍കാനുള്ള പട്ടികയില്‍ ഒറ്റപ്പേര് മതി എന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. സാമുദായിക പരിഗണനയുടെ കൂടി പശ്ചാത്തലത്തില്‍ മറ്റ് ജില്ലകളിലെ പേരുകളിലും മാറ്റം വന്നേക്കാം.

ഇക്കാര്യത്തില്‍ കെ സുധാകരന്റെ തീരുമാനമാവും നിര്‍ണായകമാവുക. പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും ഹൈക്കമാന്‍ഡിനെ കണ്ടതിന് ശേഷം ഡിസിസി അധ്യക്ഷ പ്രഖ്യാപനമുണ്ടായേക്കും.പ്രഖ്യാപനം വൈകില്ലെന്ന് കെ മുരളീധരന്‍ എംപിയും സൂചിപ്പിച്ചിരുന്നു. ഉമ്മന്‍ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും കൂടിയാലോചനകള്‍ നടത്തി. ലിസ്റ്റ് ഏതുസമയവും പുറത്ത് വരാമെന്നും മുരളീധരൻ പറയുമ്പോഴും അവസാനവാക്ക് സു ധകാരനാണെന്നത് ഉമ്മൻചാണ്ടിയെയും രമേശിനെയും വല്ലാതെ അലട്ടുന്നുണ്ട് .
‘101 ശതമാനം എല്ലാവരെയും തൃപ്തിപ്പെടുത്താന്‍ പറ്റില്ല. എന്നോട് ചില നിര്‍ദ്ദേശങ്ങള്‍ ചോദിച്ചു, ഞാന്‍ ചില നിര്‍ദ്ദേശങ്ങള്‍ വെച്ചു. കുറേയൊക്കെ സ്വീകരിക്കും, കുറേയൊക്കെ തള്ളപ്പെടും. അതില്‍ വികാരം കൊണ്ടിട്ട് കാര്യമില്ല. കൂടിയാലോചന നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ട് മുതിര്‍ന്ന നേതാക്കളെ അരികുവല്‍ക്കരിക്കുന്നത് ശരിയല്ലെന്ന സമീപനം ഞങ്ങൾ മുന്നോട്ട് വെച്ചിട്ടുണ്ട് .പ്രഖ്യാപനം വൈകില്ലെന്ന് കെ മുരളീധരന്‍ എംപിയും പറയുന്നു .

ഇപ്പോൾ ലിസ്റ്റിലുള്ള പലരുടെയും ഗ്രൂപ്പ് കൂറ് നിശ്ചയിക്കാൻ കഴിയാതെ ഗ്രൂപ്പ് മാനേജർമാർ കുഴങ്ങുന്നുണ്ട് .പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാൻ അഭിപ്രായം ചോദിച്ചപ്പോൾ വി ഡി സതീശന് അനുകൂലമായി ഇരു ഗ്രൂപ്പിൽ നിന്നും ആളുകൾ മറുകണ്ടം ചാടിയിരുന്നു .ഗ്രൂപ്പ് നേതാക്കൾ അറിയാതെ താഴെ തട്ടിൽ വരെ തങ്ങൾക്കെതിരായ പടയൊരുക്കം നടക്കുന്നതായി എ ‚ഐ ഗ്രൂപ്പുകൾ സംശയിക്കുന്നു .എങ്ങും തൊടാത്ത മുരളിധരൻെ നിലപാടും സംഘടനയിൽ ചർച്ചയായിട്ടുണ്ട് .

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.