1 May 2024, Wednesday

Related news

April 24, 2024
April 22, 2024
February 24, 2024
February 16, 2024
February 13, 2024
February 10, 2024
February 9, 2024
January 20, 2024
January 18, 2024
January 13, 2024

കെഎസ്ആർടിസി ബസ് ക്ലാസ് മുറിയായി

Janayugom Webdesk
തിരുവനന്തപുരം
May 30, 2022 9:42 pm

ഉപയോഗ ശൂന്യമായ കെഎസ്ആർടിസി ബസിനെ ക്ലാസ് മുറിയാക്കി. തിരുവനന്തപുരം മണക്കാട് സര്‍ക്കാര്‍ ടിടിഐയിലാണ് കെഎസ്ആർടിസി ബസിനെ ക്ലാസ് മുറിയായി രൂപകല്‍പ്പനചെയ്ത് പഠന വണ്ടിയാക്കിയത്. ഇതിന്റെ ഉദ്ഘാടനം മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. ഗതാഗതമന്ത്രി ആന്റണി രാജു അധ്യക്ഷനായി.

താൽക്കാലിക സംവിധാനം ആണെങ്കിലും കെഎസ്ആർടിസി ബസിൽ ക്ലാസ് മുറി ഒരുക്കുന്നതിനെ പരിഹസിച്ചവർക്കുള്ള മറുപടിയാണ് സുസജ്ജമായ പഠന വണ്ടിയെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

നാസയെക്കാൾ വലിയ കണ്ടുപിടുത്തം എന്ന് പരിഹസിച്ചവർ ഈ ക്ലാസ് മുറി കാണാൻ വരണമെന്ന് മന്ത്രി ആന്റണി രാജുവും പറഞ്ഞു. സംസ്ഥാനത്തെ ആദ്യത്തെ കെഎസ്ആർടിസി ലോ ഫ്ളോർ ബസ് ക്ലാസ് റൂം ആണിത്. കുട്ടികൾക്ക് കളിക്കാനും അക്ഷരം പഠിക്കാനും ഒക്കെ സാധിക്കുന്ന രീതിയിലാണ് എസി സംവിധാനത്തോടെയുള്ള ക്ലാസ് റൂം ക്രമീകരിച്ചിട്ടുള്ളത്.

Eng­lish summary;KSRTC bus becomes a classroom

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.