7 May 2024, Tuesday

Related news

May 2, 2024
May 2, 2024
April 24, 2024
April 22, 2024
February 24, 2024
February 16, 2024
February 13, 2024
February 10, 2024
February 9, 2024
January 20, 2024

ഓണക്കാല സർവീസിൽ നേട്ടം കൊയ്ത് കെഎസ്ആർടിസി

Janayugom Webdesk
തിരുവനന്തപുരം
September 5, 2023 6:57 pm

കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം സർവകാല റെക്കോഡിലേക്ക്. ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവൃത്തി ദിനമായ തിങ്കളാഴ്ച പ്രതിദിന വരുമാനം 8.79 കോടി രൂപയാണ്. ഈ ഓണക്കാലത്ത് ഓ​ഗസ്റ്റ് 26 മുതൽ സെപ്റ്റംബര്‍ നാല് വരെയുള്ള 10 ദിവസങ്ങളിലായി 70.97 കോടി രൂപയുടെ വരുമാനമാണ് കെഎസ്ആർടിസിക്ക് ലഭിച്ചത്. അതിൽ അഞ്ച് ദിവസം വരുമാനം ഏഴ് കോടി രൂപ കടന്നു. 26ന് 7.88 കോടി, 27ന് 7.58 കോടി, 28ന് 6.79 കോടി, 29ന് 4.39 കോടി, 30ന് 6.40 കോടി, 31ന് 7.11 കോടി, സെപ്റ്റംബർ ഒന്നിന് 7.79 കോടി, രണ്ടിന് 7.29 കോടി, മൂന്നിന് 6.92 കോടി എന്നിങ്ങനെയാണ് പ്രതിദിന വരുമാനം. 

കെഎസ്ആർടിസി മാനേജ്മെന്റും ജീവനക്കാരും ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്റെ ഫലമായാണ് റെക്കോഡ് വരുമാനം ലഭിച്ചതെന്നും, ഇതിന് പിന്നിൽ രാപകല്‍ ഇല്ലാതെ പ്രവർത്തിച്ച മുഴുവൻ ജീവനക്കാരെയും അഭിനന്ദിക്കുന്നതായും സിഎംഡി അറിയിച്ചു. ഇതിന് മുൻപ് ഈ വര്‍ഷം ജനുവരി 16ന് ശബരിമല സീസണിൽ ലഭിച്ച 8.48 കോടി എന്ന ഉയര്‍ന്ന വരുമാനമാണ് ഇപ്പോൾ ഭേദിച്ചിരിക്കുന്നത്.
കൂടുതൽ ബസുകൾ നിരത്തിൽ ഇറക്കി ഒമ്പത് കോടി രൂപയെന്ന പ്രതിദിന വരുമാനമാണ് ലക്ഷ്യമിട്ടിട്ടുള്ളത്. എന്നാൽ കൂടുതൽ പുതിയ ബസുകൾ എത്തുന്നതിൽ നേരിടുന്ന കാലതാമസമാണ് അതിന് തടസമെന്നും സിഎംഡി അറിയിച്ചു. 

Eng­lish Sum­ma­ry: KSRTC gains in Onam sea­son service

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.