ഈ വര്‍ഷത്തെ അവസാന ചന്ദ്രഗ്രഹണം ഇന്ന് ദൃശ്യമാകും. നാല് ഭൂഖണ്ഡങ്ങളിലായി പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകുമെന്ന് വാന നിരീക്ഷകര്‍ അറിയിച്ചിട്ടുണ്ട്. ഇത്തവണത്തെ ചന്ദ്രഗ്രഹണം ഇന്ത്യയിലും ദൃശ്യമാകുന്നുണ്ട്. അതിനാല്‍ വാനനിരീക്ഷണം താത്പര്യമുള്ളവര്‍ക്ക് ‘ബ്ലഡ് മൂണ്‍’ (ആഹീീറ ങീീി) എന്ന പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാന്‍ കഴിയും. ഇനി ഒരു ഭാഗിക ചന്ദ്രഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകുന്നതിന് 2023 ഒക്ടോബര്‍ 28 വരെ കാത്തിരിക്കേണ്ടി വരും. ഇന്ന് ദൃശ്യമാകുന്നത് ചന്ദ്രഗ്രഹണം പൂര്‍ണ ചന്ദ്രഗ്രഹണം ആണ്.
ഭൂമിയുടെ നിഴലിലേക്ക് മാറുന്ന ചന്ദ്രന്റെ നിറം ചുവപ്പായി മാറുന്നതിനാലാണ് ബ്ലഡ് മൂണ്‍ എന്നറിയപ്പെടുന്നത്. വടക്കേ അമേരിക്ക, മധ്യ അമേരിക്ക, ഏഷ്യ, ഓസ്ട്രേലിയ, പസഫിക് ദ്വീപുകള്‍, തെക്കേ അമേരിക്കയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലും ഇത് ദൃശ്യമാകും. ഇന്ത്യയിൽ, ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3:46 നായിരിക്കും പൂർണ ചന്ദ്രഗ്രഹണം കാണാൻ സാധിക്കുക. ഈ പ്രതിഭാസം വൈകിട്ട് 4.29 വരെ നീളും. ഉച്ചയ്ക്ക് 2:39 മുതൽ, ചന്ദ്രൻ ഭാഗികമായി ഭൂമിക്ക് പിന്നിൽ മറയാൻ തുടങ്ങും. 5:11 വരെ ഇങ്ങനെ ചന്ദ്രൻ ഭൂമിയെ ഭാഗികമായി മറയ്ക്കും.
കേരളത്തില്‍ പല ജില്ലകളിലും ബ്ലഡ് മൂണ്‍ ദൃശ്യമാകും. തിരുവനന്തപുരത്ത് പ്ലാനിറ്റോറിയത്തില്‍ ബ്ലഡ് മൂണ്‍ കാണുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഗവേഷകര്‍ ഒരുക്കും.
English Summary: Last Lunar Eclipse of 2022 Today; You can see the red moon
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.