June 26, 2022 Sunday

Latest News

June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022

യുദ്ധഭൂമിയില്‍ ലെസിയയ്ക്കും വാലെറിക്കും മിന്നുകെട്ട്

By Janayugom Webdesk
March 7, 2022

റഷ്യയുടെ ആക്രമണത്തെ പ്രതിരോധിക്കുന്നതിനിടെ സൈനികരായ ലെസിയയ്ക്കും വാലെറിക്കും യുദ്ധഭൂമി വിവാഹവേദിയായി. പ്രണയത്തിലും യുദ്ധത്തിലും എന്തുമാകാമെന്നാണ്, കത്തിക്കാളുമ്പോള്‍ ഇവയ്ക്കു രണ്ടിനും വ്യവസ്ഥകളില്ല, ഒറ്റക്കാഴ്ചയായി പരസ്പരം ഉന്നമാകുന്നു എന്ന് പണ്ടേ കുറിച്ചുവച്ചിട്ടുണ്ട്. കത്തിക്കാളുന്ന യുദ്ധമുഖത്ത് പരസ്പരം താങ്ങാകുന്നതിന് യുവ മിഥുനങ്ങളെ പ്രേരിപ്പിച്ചത് ആ ചൊല്ലായിരിക്കുമോ എന്നറിയില്ല.

എന്തായാലും ഷെല്‍വര്‍ഷത്തിന്റെയും മിസൈല്‍ ആക്രമണത്തിനും താഴെ വിവാഹിതരായ രണ്ടുപേരെ കുറിച്ചുള്ള വാര്‍ത്തകളും ചിത്രങ്ങളും ആഗോളമാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുകയാണ്. ഉക്രേനിയന്‍ പ്രാദേശിക പ്രതിരോധ സേനയിലെ ലെസിയ ഇവാഷ്‌ചെങ്കോയും വാലെറി ഫിലിമോനോവുമാണ് യുദ്ധഭൂമി വിവാഹവേദിയാക്കിയവര്‍. ആയുധധാരികളായ സൈനികരുടെ കാവലില്‍ വിവാഹിതരാകുന്നതിന്റെ ചിത്രങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. കാര്‍മികത്വം വഹിച്ച വികാരിയും സൈനിക വേഷത്തില്‍ തന്നെയാണ്.

Eng­lish sum­ma­ry; Lesya and Valeriy were mar­ried on the battlefield

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.