4 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

September 11, 2023
June 8, 2023
June 4, 2023
March 1, 2023
February 9, 2023
June 10, 2022
February 26, 2022
February 15, 2022
February 10, 2022

രക്താർബുദം: യുവതി ചികിത്സാസഹായം തേടുന്നു

Janayugom Webdesk
കൊല്ലം
February 15, 2022 8:07 pm

ലൂക്കേമിയ രോഗത്തെ തുടർന്ന് അവശയായ യുവതി തുടർചികിത്സയ്ക്കായി കാരുണ്യമുള്ളവരുടെ സഹായം തേടുന്നു. കൊല്ലം ചിന്നക്കട ആരാധനാ നഗർ-39ൽ ഡി സൗമിനിയാണ് സഹായത്തിനായി കാത്തിരിക്കുന്നത്.

രക്താർബുദമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മൂന്ന് മാസമായി സൗമിനി തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ചികിത്സയിലാണ്. എട്ട് ലക്ഷത്തോളം ഇതുവരെ ചിലവായിട്ടുണ്ട്. പലരുടെയും സഹായത്താലാണ് ചികിത്സ നടന്നത്.

മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ഇപ്പോൾ ഡോക്ടർമാർ പറയുന്നത്. അതിന് 25 ലക്ഷത്തോളം രൂപ വേണം. മറ്റ് ആശുപത്രി ചെലവുകളും കണ്ടെത്തണം. ഈ തുക കണ്ടെത്താനാകാതെ വിഷമത്തിലാണ് കുടുംബാംഗങ്ങൾ.

കാൻസറും ഹൃദ്രോഗവും മൂലം രണ്ട് സഹോദരന്മാർ അടുത്തിടെ മരണപ്പെട്ടിരുന്നു. വൃദ്ധമാതാവാകട്ടെ ഹൃദയസംബന്ധമായ രോഗങ്ങൾക്ക് ദീർഘകാലമായി ചികിത്സയിലാണ്. പ്രശസ്ത ചിത്രകാരൻ ആശ്രാമം സന്തോഷ് മറ്റൊരു സഹോദരനാണ്.

ഈ ആവശ്യത്തിലേക്കായി സന്തോഷ്‌ കുമാർ, മനോജ്‌ കുമാർ, അനൂപ് എന്നിവരുടെ പേരിലായി അഞ്ചാലുമ്മൂട് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ ജോയിന്റ് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ 5201887779 IFSC : CBIN0280944, Google PAY no: 9847749849, Mobile No: 9847749849.

eng­lish sum­ma­ry; Leukemia: The young woman seeks med­ical help

you may also like this video;

TOP NEWS

December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.