26 May 2024, Sunday

Related news

May 20, 2024
April 29, 2024
April 18, 2024
April 7, 2024
April 3, 2024
April 3, 2024
March 17, 2024
March 16, 2024
March 5, 2024
February 21, 2024

കർണാടകയിൽ നേരിയ ഭൂചലനം

Janayugom Webdesk
July 9, 2022 1:44 pm

കർണാടകയിൽ നേരിയ ഭൂചലനം. ബാഗൽകോട്ട്, വിജയപുര, ബെലഗാവി ജില്ലകളിൽ രാവിലെ 6.22 നാണ് റിക്ടർ സ്കെയിലിൽ 4.4 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.

ചില വീടുകളിൽ വിള്ളലുണ്ടായി. മൂന്ന് മുതൽ ആറ് സെക്കൻഡ് വരെ പ്രകമ്പനം നീണ്ടുനിന്നു. വിജയപുരയിലെ കന്നൂർ ഗ്രാമത്തിൽ 40 കിലോമീറ്റർ ചുറ്റളവിൽ പ്രകമ്പനം അനുഭവപ്പെട്ടു.

അതേസമയം, കർണാടകയുടെ തീരമേഖലയിൽ കനത്ത മഴ തുടരുകയാണ്. മണ്ണിടിഞ്ഞ് വീണും മരം വീണും നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടായി.

മംഗ്ഗൂരു, ഉഡുപ്പി, ചിക്കമംഗ്ലൂരു, ദക്ഷിണ കന്നഡ എന്നിവടങ്ങളിൽ താഴ്ന്ന മേഖലയിലെ വീടുകളിൽ വെള്ളം കയറി. കൃഷ്ണ നദി തീരം വെള്ളപ്പൊക്ക ഭീഷണിയിലാണ്. വ്യാപക കൃഷി നാശവുണ്ടായി. ഈ മേഖലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.

Eng­lish summary;Light earth­quake in Karnataka

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.