28 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 26, 2025
April 23, 2025
April 21, 2025
April 21, 2025
April 19, 2025
April 19, 2025
April 19, 2025
April 18, 2025
April 13, 2025
April 11, 2025

മൂഖ്യമന്ത്രിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്; യൂത്ത് ലീഗ് പരിപാടിക്കെതിരെ കലാപശ്രമത്തിന് കേസ്

Janayugom Webdesk
June 18, 2022 9:09 am

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷിന്റെ ആരോപണത്തിന് പിന്നാലെ മൂഖ്യമന്ത്രിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പതിച്ച് പ്രതിഷേധം സംഘടിപ്പിച്ച യൂത്ത് ലീഗ് പരിപാടിക്കെതിരെ പൊലീസ് കേസെടുത്തു. കലാപശ്രമത്തിനുള്ള വകുപ്പ് ചേര്‍ത്താണ് കേസെടുത്തത്.പാലക്കാട് പുതുനഗരം പൊലീസാണ് കേസെടുത്തത്.സമൂഹത്തില്‍ ലഹളയുണ്ടാക്കണമെന്നും അപകീര്‍ത്തിപ്പെടുത്തണമെന്നുള്ള ഉദ്ദേശത്തോടെ മുഖ്യമന്ത്രിയുടെ ഫോട്ടോ പതിച്ച ലുക്ക് ഔട്ട് നോട്ടീസ് പതിച്ചുവെന്നാണ് പരാതി.

മുസ്‌ലിം യൂത്ത് ലീഗിന്റെ പേരില്‍ പുതുനഗരം പ്രദേശങ്ങളില്‍ നോട്ടീസ് പതിച്ചതിനാണ് കേസ്.സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രക്കെതിരെ സ്വപ്ന സുരേഷിന്റെ പുതിയ ആരോപണങ്ങളുടെപശ്ചാത്തലത്തിലായിരുന്നു ജില്ലാ പൊലീസ് ആസ്ഥാനങ്ങളില്‍ പ്രതീകാത്മക ലുക്ക് ഔട്ട് നോട്ടീസ് പതിപ്പിച്ച് പ്രതിഷേധിക്കാന്‍ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്.

Eng­lish Sum­ma­ry: Look-out notice against CM; Case for attempt­ed art against Youth League event

You may also like this video: 

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.