26 April 2024, Friday

Related news

April 7, 2024
April 7, 2024
April 6, 2024
April 6, 2024
April 5, 2024
March 20, 2024
February 17, 2024
January 28, 2024
January 15, 2024
January 11, 2024

മിനിക്കോയ് ലഹരി വേട്ട; എൽടിടിഇ മുൻഅംഗം പിടിയിൽ

Janayugom Webdesk
കൊച്ചി
October 7, 2021 9:34 pm

മിനിക്കോയ് ദ്വീപിന് സമീപം ആയുധങ്ങളും ലഹരി മരുന്നുമായി ശ്രീലങ്കൻ മത്സ്യബന്ധന ബോട്ട് പിടിച്ചെടുത്ത കേസിൽ മുഖ്യ ആസൂത്രകൻ അറസ്റ്റിൽ.
തമിഴ്‌നാട്ടിൽ താമസമാക്കിയ ശ്രീലങ്കൻ സ്വദേശി സത്ഗുണയെ ആണ് എൻഐഎ പിടികൂടിയത്. നിരോധിത സംഘടന എൽടി‍ടിഇയുടെ രഹസ്യാന്വേഷണ വിഭാഗം മുൻ പ്രവർത്തകനായിരുന്നു സത്ഗുണയെന്നാണ് എൻഐഎ വ്യക്തമാക്കുന്നത്. പാകിസ്ഥാനിൽ നിന്ന് 300 കിലോ ഹെറോയിനുമായി പോയ രവി ഹൻസി എന്ന ശ്രീലങ്കൻ ബോട്ടിനെ മാർച്ച് 25 നാണ് തീരസംരക്ഷണ സേന പിടികൂടിയത്. കേസിൽ ശ്രീലങ്കൻ സ്വദേശികൾ അടക്കം ഒൻപത് പേരെ എൻഐഎ അറസ്റ്റ് ചെയ്തു.തുടർ അന്വേഷണത്തിലാണ് കേസിലെ പ്രധാന ആസൂത്രകനായ സത്ഗുണ എന്ന സബേശനെ പിടികൂടിയത്. 

ENGLISH SUMMARY:LTTE mem­ber arrest­ed in drugs case
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.