ട്രാക്ക് അറ്റകുറ്റപ്പണികളുടെ ഭാഗമായി സംസ്ഥാനത്ത് നിരവധി ട്രെയിനുകള്‍ റദ്ദാക്കുകയും പുനഃക്രമീകരിക്കുകയും വഴിതിരിച്ചുവിടുകയും ചെയ്യുമെന്ന് തിരുവനന്തപുരം ഡിവിഷന്‍ അധികൃതര്‍ അറിയിച്ചു. കൊല്ലം-കോട്ടയം-ഏറ്റുമാനൂർ, എറണാകുളം-തൃശൂർ സെക്ഷനുകളിൽ സ്റ്റേഷൻ പരിധി ഉൾപ്പെടെ വിവിധ സ്ഥലങ്ങളിലാണ് ട്രാക്ക് അറ്റകുറ്റപ്പണി നടത്തുന്നത്. പൂർണമായി റദ്ദാക്കിയ ട്രെയിനുകള്‍: ട്രെയിൻ നമ്പർ 06778 കൊല്ലം ജങ്ഷൻ-എറണാകുളം ജങ്ഷൻ മെമു എക്സ്പ്രസ് സ്പെഷ്യൽ, ട്രെയിൻ നമ്പർ 06441 എറണാകുളം ജങ്ഷൻ — കൊല്ലം ജങ്ഷൻ മെമു എക്സ്പ്രസ് സ്പെഷ്യൽ എന്നിവ നവംബര്‍ രണ്ട്, അഞ്ച്, എട്ട് തീയതികളിൽ പൂർണമായും റദ്ദാക്കും. ട്രെയിൻ നമ്പർ 06769 എറണാകുളം ജങ്ഷൻ — കൊല്ലം ജങ്ഷൻ മെമു എക്സ്പ്രസ് സ്പെഷ്യൽ, ട്രെയിൻ നമ്പർ 06768 കൊല്ലം ജങ്ഷൻ-എറണാകുളം ജങ്ഷൻ മെമു എക്സ്പ്രസ് സ്പെഷ്യൽ എന്നിവ നവംബര്‍ 17 മുതല്‍ ഡിസംബര്‍ 13 വരെ വിവിധ ദിവസങ്ങളില്‍ പൂര്‍ണമായി റദ്ദാക്കും.
ഭാഗികമായി റദ്ദാക്കിയവ: ട്രെയിൻ നമ്പർ 16127 ചെന്നൈ എഗ്‍മോർ — ഗുരുവായൂർ ഡെയ്‌ലി എക്സ്പ്രസ് നവംബർ രണ്ട് മുതൽ 19 വരെ (18 ദിവസം) തിരുവനന്തപുരം സെൻട്രലിൽ സര്‍വീസ് അവസാനിപ്പിക്കും. തിരുവനന്തപുരം സെൻട്രലിനും ഗുരുവായൂരിനും ഇടയിൽ ഈ ദിവസങ്ങളില്‍ സര്‍വീസ് റദ്ദാക്കും.
16128 ഗുരുവായൂർ — ചെന്നൈ എഗ്‍മോർ ഡെയ്‌ലി എക്സ്പ്രസ് ഈ ദിവസങ്ങളില്‍ ഗുരുവായൂരിന് പകരം തിരുവനന്തപുരം സെൻട്രലിൽ നിന്ന് സർവീസ് ആരംഭിക്കും.
English Summary: Maintenance: Several trains have been canceled in the state
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.