November 30, 2023 Thursday

Related news

October 31, 2023
August 15, 2023
July 28, 2023
June 27, 2023
May 16, 2023
April 5, 2023
March 15, 2023
December 30, 2022
November 26, 2022
July 17, 2022

ഹെലികോപ്ടർ അടിയന്തരമായി നിലത്തിറക്കി; മമതാ ബാനർജി പരിക്ക്

Janayugom Webdesk
കൊൽക്കത്ത
June 27, 2023 7:36 pm

ഹെലികോപ്ടർ അടിയന്തരമായി നിലത്തിറക്കുന്നതിനിടെ ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് പരിക്കേറ്റു. മോശം കാലാവസ്ഥയെ തുടർന്നാണ് ഹെലികോപ്ടർ അടിയന്തരമായി നിലത്തിറക്കിയത്. ലാൻഡിങ്ങിനിടെ മമതക്ക് പരിക്കേല്‍ക്കുകയായിരുന്നു. സിലിഗുരിക്ക് സമീപമുള്ള സെവോക്ക് എയർബേസിലിലാണ് കോപ്ടർ ഇറക്കിയത്.

കനത്ത മഴയിൽ സഞ്ചരിക്കുന്നതിനിടെ കോപ്ടർ കുലുങ്ങിയതിനാൽ മുഖ്യമന്ത്രിയുടെ അരയ്ക്കും കാലിനും പരിക്കേറ്റെന്നും അധികൃതർ വ്യക്തമാക്കി.

ജൽപായ്ഗുരിയിൽ നിന്ന് ബാഗ്‌ദോഗ്ര വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു മമതാ ബാനർജി. പരിക്കിനെ തുടർന്ന് മുഖ്യമന്ത്രി‌യെ എസ്എസ്കെഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മോശം കാലാവസ്ഥയിൽ ഹെലികോപ്റ്റർ കുലുങ്ങാൻ തുടങ്ങിയതിനെ തുടർന്ന് പൈലറ്റ് അടിയന്തര ലാൻഡിങ്ങിന് തീരുമാനിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.പ്രാഥമിക ചികിത്സക്ക് ശേഷം വിമാനത്താവളത്തിലേക്ക് റോഡ് മാർഗം യാത്ര ചെയ്‌ത മുഖ്യമന്ത്രിയി കൊൽക്കത്തയിലേക്ക് വിമാനത്തിൽ തിരിച്ചു.

Eng­lish Sum­ma­ry: Mama­ta Baner­jee’s heli­copter makes emer­gency land­ing at Sevoke air base near Siliguri

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.