27 November 2024, Wednesday
KSFE Galaxy Chits Banner 2

മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു .…മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു ഗാനത്തിന് ഇന്ന് 50 വയസ്

Janayugom Webdesk
July 21, 2022 4:12 pm

ആധുനിക കാലഘട്ടത്തില്‍ ഏറ്റവും അനുയോജ്യമായ വരികളാണ് അനശ്വര കവി വയലാര്‍ രാമവര്‍മ്മ അച്ഛനും, ബാപ്പയും എന്ന ചലചിത്രത്തിനുവേണ്ടി എഴുതിയ
മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു
മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
മണ്ണു പങ്കു വച്ചു — മനസ്സു പങ്കു വച്ചു 

കെ ഡി മുഹമ്മദിന്‍റെ രചനയില്‍ കെ.എസ് സേതുമാധവന്‍ സംവിധാനം ചെയ്ത അച്ഛനും ബാപ്പയും എന്ന ചിത്രത്തിലേതാണ് ഈ ഗാനം സിനിമ റിലീസ് ചെയ്തത് 1972 ജൂലായ് 21നായിരുന്നു. ഈ വരികള്‍ക്ക് 2022 ജൂലയ് 21ന് അമ്പതുവയസാകുന്നു. മതങ്ങൾക്കതീതരായി മനുഷ്യർ ജീവിക്കുന്ന കാലത്തെ സ്വപ്നം കാണുന്ന ചിത്രമാണ് അച്ഛനും ബാപ്പയും.മുൻപേ പറക്കുന്ന പക്ഷികളെ പോലെയായിരുന്നു വയലാർ. മനുഷ്യനാണ് മതങ്ങളെ സൃഷ്ടിച്ചത്. മതങ്ങളിലൂടെ ദൈവങ്ങളെ സൃഷ്ടിച്ചു. മനുഷ്യനും ദൈവങ്ങളും കൂടി മണ്ണു പങ്കുവച്ചു.

പിന്നീട് മനസും പങ്കുവച്ചു. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയുമായി മനുഷ്യൻ അവരവർക്കിടയിൽ വേലികെട്ടി. രക്ത ബന്ധങ്ങളും സ്നേഹബന്ധങ്ങളും തിരിച്ചറിയാതായി. മതത്തിന്റെ പേരിൽ പല തെരുവുകളിലും അവർ ഏറ്റുമുട്ടി. ഇതിൽ നിന്നെല്ലാം മനുഷ്യന് എന്താണ് കിട്ടിയത്. ആരാണ് ജയിച്ചത്. ദൈവം തെരുവിൽ മരിക്കുകയും ചെകുത്താൻ ചിരിക്കുകയും ചെയ്യുന്നു. മതങ്ങളിലൂടെ മനുഷ്യൻ വേർതിരിവുകളുണ്ടാക്കിയപ്പോൾ സത്യവും സൗന്ദര്യവും സ്വാതന്ത്ര്യവും അവരിൽ നിന്ന് പോയിമറഞ്ഞിരിക്കുന്നു. അമ്പതാണ്ട് കഴിഞ്ഞിട്ടും ഇന്നും ഈ വരികള്‍ക്ക് ഏറെ പ്രാധാന്യം ഏറുകയാണ്.വിവിധ ജാതിമതവിഭാഗങ്ങളായി തിരിഞ്ഞ് ഇന്ത്യയിലെ മനുഷ്യർ തമ്മിൽത്തമ്മിൽക്കണ്ടാൽ അറിയാത്തവരാവുകയും തൽഫലമായി ഭ്രാന്താലയമായി മാറിയെന്നും കവി അഭിപ്രായപ്പെടുന്നു.

മനുഷ്യഹൃദയങ്ങളിൽ നിന്ന് സ്നേഹം നഷ്ടമാവുകയും അത് ആയുധങ്ങൾ സൂക്ഷിക്കുവാനുള്ള ഇടമായി മാറുകയും ചെയ്തു. ദൈവത്തിൻ്റെയും മതത്തിന്റെയും പേരിൽ തെരുവിൽക്കിടന്ന് മനുഷ്യർ തമ്മിൽത്തല്ലിയപ്പോൾ തെരുവിൽ ദൈവമാണ് മരിക്കുന്നതെന്നും അതുകണ്ട് ചെകുത്താൻ ചിരിക്കുന്നുണ്ടെന്നും കവി നിരൂപിക്കുന്നുണ്ട്. ഭാരതം രൂപം കൊണ്ട അടിസ്ഥാനവികാരങ്ങളായ സത്യവും സൗന്ദര്യവും സ്വാതന്ത്ര്യവും നമ്മുടെ രക്തബന്ധങ്ങളും സ്നേഹങ്ങളും നഷ്ടമായെന്ന് കവി പറയുന്നു. എപ്പോൾ ധർമ്മത്തിനു ഗ്ലാനിയുണ്ടാകുമോ ആ യുഗങ്ങളിൽ എല്ലാം അതു പരിഹരിക്കാൻ അവതരിക്കുമെന്നു പറഞ്ഞ അവതാരങ്ങൾ എവിടെയെന്നു കവി ചോദിക്കുന്നു. 

തെരുവിൽ മതത്തിന്റെ പേരിൽ തമ്മിൽത്തല്ലി മനുഷ്യർ മരിക്കുമ്പോൾ അതിൽ നിന്നും ലഭിക്കുന്ന ഗുണം കണ്ട് മതങ്ങൾ ചിരിക്കുകയാണെന്നും പറഞ്ഞുകൊണ്ടാണ് കവിത അവസാനിക്കുനത്.സമൂഹത്തിന്റെ യഥാർഥ മുഖത്തെ തിരിച്ചറിഞ്ഞ് മനുഷ്യ രാശിക്ക് വേണ്ടത് പറഞ്ഞു തന്ന ഈ പാട്ടും നമ്മൾ ഇപ്പോള്‍ കേൾക്കേണ്ടു തന്നെയാണ്. ഇപ
ഇപ്പോള്‍ പ്രസക്തി വര്‍ദ്ധിച്ചുവരികയാണ്. വയലാറിന്‍റെ രചനകള്‍ക്ക് ദേവരാജന്‍ മാഷാണ് സംഗീതം നല്‍കി യേശുദാസാണ് പാടിയിരിക്കുന്നത് 

Eng­lish Sum­ma­ry :Man cre­at­ed reli­gions .…Reli­gions cre­at­ed gods The song is 50 years old today

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.