26 April 2024, Friday

Related news

March 27, 2024
February 23, 2024
February 20, 2024
February 13, 2024
February 1, 2024
January 31, 2024
January 24, 2024
December 31, 2023
December 28, 2023
December 24, 2023

മോഷണകുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം മുടിമുറിച്ചു: മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

Janayugom Webdesk
ജയ്പൂർ
September 22, 2021 12:44 pm

രാജസ്ഥാനിൽ മോഷണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് മുടിമുറിച്ചതിനെത്തുടര്‍ന്ന് മനോവിഷമത്തില്‍ യുവാവ് ആത്മഹത്യചെയ്തു. രാജസ്ഥാനിലെ നാഗൗർ ജില്ലയിലാണ് സംഭവം. കഴിഞ്ഞ ദിവസം മോഷണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് ഒമാറാം ജാട്ടി(25) നെ അയൽവാസികൾ മർദ്ദിക്കുകയും ഇയാളുടെ തലമുടി മുറിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഇതിൽ മനംനൊന്താണ് ബിക്കാനീറിലെ ജന്മനാട്ടിലേക്ക് തിരിച്ച് പോയ ജാട്ടി ആത്മഹത്യ ചെയ്തത്. വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സംഭവത്തിൽ പൊലീസ് കേസെടുത്തു. സംഭവത്തെക്കുറിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ പൊലീസിനോടും ബിക്കാനീർ ഭരണകൂടത്തോടും വസ്തുതാ റിപ്പോർട്ട് തേടിയിട്ടുണ്ട്.
അന്ത്യകർമങ്ങൾക്കായി മൃതദേഹം കുടുംബാംഗങ്ങൾക്ക് കൈമാറിയതായി അധികൃതർ അറിയിച്ചു. ഐപിസി 202,306 വകുപ്പുകൾ പ്രകാരം അജ്ഞാതരായ ചിലർക്കെതിരെ നാഗൗർ പൊലീസ് കേസെടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.

Eng­lish summary;Man Dies By Sui­cide After Cut­ting Of Hair In Rajasthan Over Theft Suspicion

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.